ADVERTISEMENT

മുടപ്പുഴ ∙ പ്രദേശത്ത് വൻ നാശനഷ്ടമുണ്ടാക്കിയതു ചുഴലിക്കാറ്റാണെന്ന് ഉദ്യോഗസ്ഥർ. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കാറ്റിലാണ് ഏക്കർകണക്കിനു ഭൂമിയിലെ മരങ്ങൾ ചുഴറ്റിയെറിഞ്ഞത്. മുടപ്പുഴയിൽ പെരേപ്പാടൻ ജോണിയുടെ പുരയിടത്തിലെ 10 ജാതിമരങ്ങൾ കടപുഴകി വീണു. മേനാച്ചേരി ജോസിന്റെ വളപ്പിലെ 5 ജാതിമരങ്ങളും കുളത്തറ‍ റോയിയുടെ 6 മരങ്ങളും നിലംപൊത്തി. പെരേപ്പാടൻ ജോസഫിന്റെ വളപ്പിലെ കുടംപുളി മരം വീടിനു മുകളിലേക്കുവീണു. കാറ്റിൽ നഷ്ടമുണ്ടായവർക്കു അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നു പഞ്ചായത്ത് അംഗങ്ങളായ പോൾസി ജിയോ, വർഗീസ് പയ്യപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com