ADVERTISEMENT

തൃശൂർ ∙ സ്ത്രീകളെ മറയാക്കി സംസ്ഥാനത്തേക്കു ലഹരിവസ്തുക്കൾ‌ കടത്തുന്നതു തടയാനാകാത്തത് എക്സൈസ് വകുപ്പിനെ വലയ്ക്കുന്നു. വേണ്ടത്ര വനിതാ ജീവനക്കാരില്ലാത്തതും ഉള്ളവരെ രാത്രികാല പരിശോധനയ്ക്കു കിട്ടാത്തതുമാണു പ്രതിസന്ധി. ചെക്പോസ്റ്റുകളിൽ പകൽ മാത്രമാണ് വനിതാ ജീവനക്കാരുള്ളത്. അതിർത്തികളിലൂടെ ലഹരിക്കടത്ത് കൂടുതൽ നടക്കുന്നതാകട്ടെ രാത്രികളിലും. 

കാറുകളിലും മറ്റുമായി കഞ്ചാവ് കടത്തുന്നതു സംബന്ധിച്ച് വിവരം ലഭിച്ചാലും ഈ വാഹനത്തിൽ സ്ത്രീകൾ ഉണ്ടെങ്കിൽ പരിശോധിക്കാൻ, സ്ത്രീകൾ കൂടെയില്ലാത്ത എക്സൈസ് സംഘം പലപ്പോഴും ധൈര്യപ്പെടാറില്ല. പരിശോധകർക്കെതിരെ ലഹരിസംഘത്തിലെ സ്ത്രീകൾ പരാതിപ്പെട്ടാലുള്ള സങ്കീർണതകൾ ചെറുതല്ല.  ഒരു സ്ത്രീ ഒപ്പമുണ്ടെങ്കിൽ ആർ‌ക്കും രാത്രിയിൽ വാഹനങ്ങളിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്കു കടത്താമെന്നതാണു സ്ഥിതിയെന്ന് എക്സൈസ് ജീവനക്കാർ സമ്മതിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com