ADVERTISEMENT

പെരിഞ്ഞനം∙ ദേശീയപാതയോരത്തെ തെക്കേ ബസ് സ്റ്റോപ്പ് മഴയിൽ വെള്ളക്കെട്ടിലായി. റോഡരികിലെ കാന വൃത്തിയാക്കാത്തതാണ് വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാവാൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറി നിൽക്കാൻ പറ്റാത്തത് യാത്രക്കാർക്ക് ദുരിതമായി. നേരത്തെ വടക്കേ ബസ് സ്റ്റോപ്പ് വെള്ളക്കെട്ടിലായതിനെ തുടർന്ന് വെള്ളം തോട്ടിലേക്ക് പൊട്ടിച്ച് വിട്ടിരുന്നു. കാന ശുചീകരിച്ച് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കൊടുങ്ങല്ലൂർ പാലിയംതുരുത്ത് ഗവ. എൽപി സ്കൂൾ റോഡിലെ വെള്ളക്കെട്ട്.
കൊടുങ്ങല്ലൂർ പാലിയംതുരുത്ത് ഗവ. എൽപി സ്കൂൾ റോഡിലെ വെള്ളക്കെട്ട്.

പാലിയംതുരുത്ത് എൽ.പി. സ്കൂളിൽ റോഡിൽ വെള്ളക്കെട്ട്
കൊടുങ്ങല്ലൂർ ∙ പാലിയംതുരുത്ത് ഗവ. എൽപി സ്കൂൾ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. സമീപവാസികളും വിദ്യാർഥികളും ദുരിതത്തിൽ. എൽത്തുരുത്ത് - അഞ്ചങ്ങാടി റോഡിൽ നിന്നു അഞ്ഞൂറ് മീറ്റർ ദൈർഘ്യമുള്ള ഇൗ റോഡിൽ നിന്നു വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. സമീപത്തെ തോട്ടിലേക്ക് ചെറിയ കാന ഒരുക്കിയാൽ വെള്ളക്കെട്ട് ഒഴിവാകും. എന്നാൽ, നഗരസഭ സമീപിച്ചിട്ടും നടപടിയില്ലെന്നു നാട്ടുകാർ ആരോപിച്ചു. വെള്ളക്കെട്ട് മൂലം എൽപി സ്കൂളിലേക്ക് വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ശ്രമകരമായാണു നടന്നു വരുന്നത്. സമീപത്തെ വീടുകളിലേക്കും വെള്ളം കയറി തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com