ADVERTISEMENT

അന്നമനട ∙മേലഡൂരിൽ വീട്ടുമുറ്റത്തു‍ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു. ബുധനാഴ്ച രാത്രിയാണു സംഭവം. പെരുമ്പിള്ളി മുകുന്ദന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. വീട്ടിലുണ്ടായിരുന്ന മുകുന്ദന്റെ ഭാര്യ മിനി, മകൾ മേഘ എന്നിവർ ഉറക്കത്തിനിടെ ശബ്ദം കേട്ട് ഉണർന്നു നോക്കിയപ്പോഴാണു തീ ആളുന്നതു കണ്ടത്. അപ്പോഴേയ്ക്കും സ്‌കൂട്ടർ ഏറെക്കുറേ നശിച്ചിരുന്നു.

സ്‌കൂട്ടറിൽ നിന്നും ആളിപ്പടർന്ന തീ ഷെഡിലേക്കും അവിടെ നിന്നു ഓടിട്ട വീടിന്റെ മുകൾ തട്ടിലേക്കും പടരാവുന്ന നിലയിലായിരുന്നു. വീട്ടുകാർ ഉടൻ അണച്ചതിനാൽ കൂടുതൽ അപായം ഒഴിവായി. തീ പിടിച്ച സ്‌കൂട്ടറിനു തൊട്ടടുത്തു പെട്രോൾ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന മറ്റൊരു സ്‌കൂട്ടറും ഉണ്ടായിരുന്നെങ്കിലും ഉടന്‍ ആ സ്കൂട്ടർ ഉടൻ സ്ഥലത്തു നിന്നു നീക്കിയതിനാൽ  തീ പടർന്നില്ല. ബാറ്ററിയിലെ ഷോർട് സർക്യൂട്ട് കാരണമാകാം തീ പടരാൻ കാരണമെന്നാണു പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com