ADVERTISEMENT

പെരിഞ്ഞനം ∙ കേരള സർക്കാരിന്റെ ഹെൽത്തി കേരളയുടെ ഭാഗമായി  ഗ്രാമപഞ്ചായത്തിന്റെയും പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംയുക്തമായി ഹോട്ടൽ, ബേക്കറി, കൂൾ ബാർ, കേറ്ററിങ് യൂണിറ്റ് തുടങ്ങിയവയിൽ പരിശോധന നടത്തി. വൃത്തിഹീനമായ ഒരുകട താൽകാലികമായി അടച്ചുപൂട്ടുകയും 3 കടകൾക്ക് നോട്ടീസ് നൽകി പിഴ ഈടാകുകയും ചെയ്തു. മൂന്നുപീടികയിലെ ബിരിയാണിക്കടയാണ് അടപ്പിച്ചത്. പരിശോധനയ്ക്ക് ഹെൽത്ത്‌ സൂപ്പർവൈസർ വി.എസ്. രമേശ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എൽ. അഖില രശ്മി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം.എസ്.അമൃത, പഞ്ചായത്ത്‌ ജീവനക്കാരി ഷീല ദേവസ്സി തുടങ്ങിയവർ നേതൃത്വം നൽകി.

ചെന്ത്രാപ്പിന്നിയിൽ  ഹെൽത്തി കേരളയുടെ ഭാഗമായി എടത്തിരുത്തി ഗ്രാമപഞ്ചായത്തും, ചാമക്കാല കുടുംബരോഗ്യകേന്ദ്രവും ചേർന്ന് ഹോട്ടൽ, ബേക്കറി, കൂൾബാർ, കേറ്ററിങ് യൂണിറ്റ് തുടങ്ങിയവയിൽ പരിശോധന നടത്തി. വൃത്തിഹീനമായ 3 കടകൾക്ക് നോട്ടിസ് നൽകി. വെള്ളം പരിശോധന റിപ്പോർട്ട് ഇല്ലാത്ത 6 ഭക്ഷ്യസ്ഥാപനങ്ങൾ, വൃത്തിഹീനമായ 4 ഷോപ്പുകൾ, സാനിറ്ററി സർട്ടിഫിക്കറ്റ് ഇല്ലാത്ത 5 ഷോപ്പുകൾ എന്നിവ കണ്ടെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com