ADVERTISEMENT

ചാലക്കുടി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്നു നിലംപതിച്ചു. താഴെ നിന്നിരുന്ന യാത്രക്കാർ സാരമായ പരുക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. വീണ്ടും വീണ്ടും സീലിങ്ങിന്റെ ഭാഗങ്ങൾ അടർന്നു വീഴുമ്പോഴും പരിഹാര നടപടിയില്ലാത്തതു പ്രതിഷേധത്തിനു വഴിയൊരുക്കി. യാത്രക്കാർ ബസ് കാത്തു നിന്നിരുന്ന ഭാഗത്തു വലിയൊരു ഭാഗം കോൺക്രീറ്റ് അടർന്ന് താഴേക്ക് വീഴുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാരനു നിസാര പരുക്കേറ്റു.

ബസ് സ്റ്റാൻഡ് ബിൽഡിങ്ങിലെ കടയുടെ മുൻപിലെ ഇരിപ്പിടത്തിലേക്കാണു കെട്ടിടത്തിന്റെ മുകളിലെ ഒരു ഭാഗം അടർന്നു വീണത്. അവിടെയുണ്ടായിരുന്ന യാത്രക്കാർ ഓടി മാറുകയായിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് സീലിങ്ങ് അടർന്നു വീഴാൻ കാരണം. ദിവസവും സ്കൂൾ വിദ്യാർഥികൾ ഉൾപെടെ ആയിരക്കണക്കിനു യാത്രക്കാർ വന്നുപോകുന്ന കെട്ടിടമാണ് ശോച്യാവസ്ഥയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com