ADVERTISEMENT

പെരുമ്പിലാവ് ∙ ഒറ്റപ്പിലാവ് മുട്ടിപ്പാലം തടയണയുടെ പുനർനിർമാണം നടത്താത്തതു മുണ്ടകൻ കൃഷി നടത്തുന്ന കർഷകർക്കു തിരിച്ചടിയാകും. തടയണ തകർന്നതോടെ മുട്ടിപ്പാലം തോട്ടിൽ ജലസംഭരണം നടക്കുന്നില്ല. കടവല്ലൂർ, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഈ തോടിനെ ആശ്രയിച്ചാണു താഴാപ്പുറം പാടം, പുറ്റിങ്ങൽ പാടം, കാക്കശ്ശേരി പാടം എന്നീ പാടശേഖരങ്ങളിലെ 400 ഏക്കറോളം നെൽക്കൃഷി നിലനിൽക്കുന്നത്.പാലത്തിന്റെയും തടയണയുടെയും പുനർനിർമാണവും തോടിന്റെ നവീകരണവും ആവശ്യപ്പെട്ടു കർഷകർ മുട്ടാത്ത വാതിലുകളില്ല.

2 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഡിപിആർ സമർപ്പിച്ചിട്ടുണ്ടെന്നും അടുത്ത ബജറ്റിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്നും നവകേരള സദസ്സിൽ കൊടുത്ത നിവേദനത്തിനു ജലസേചന വകുപ്പിന്റെ മറുപടി ലഭിച്ചിരുന്നു. നഗര സഞ്ജയ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിക്കും എന്നു പഞ്ചായത്തും പറയുന്നുണ്ട്.തോട് നവീകരണ പദ്ധതിക്കു വേണ്ടി തണത്തറ മുതൽ മുട്ടിപ്പാലം വരെ സർവേ നടത്തുകയും പുറമ്പോക്കു ഭൂമി കണ്ടെത്തി കുറ്റിയടിക്കുകയും ചെയ്തിട്ടു 2 വർഷം പിന്നിട്ടു.വരൾച്ച മൂലം കഴിഞ്ഞ വർഷം വൻ കൃഷി നാശമാണു കടവല്ലൂർ പഞ്ചായത്തിൽ ഉണ്ടായത്. എന്നിട്ടും തങ്ങൾ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണു കർഷകരുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com