ADVERTISEMENT

തിരുവില്വാമല ∙ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന് അകത്തുള്ള വഴിപാട് കൗണ്ടറിൽ മോഷണം. മേശ വലിപ്പുകളിൽ ഉണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. ചൊവ്വ രാത്രിയിൽ ചുറ്റമ്പലത്തിലേക്കു കയറി വഴിപാടു കൗണ്ടറിന്റെ മേൽക്കൂരയിലെ ഓടു മാറ്റിയാണു കള്ളൻ അകത്തുകടന്നിട്ടുള്ളത്. മേശ വലിപ്പുകളിൽ‌ ഉണ്ടായിരുന്ന പത്തിന്റെ നോട്ടുകളും ചില്ലറയും ഒഴികെയുള്ള പണം നഷ്ടമായിട്ടുണ്ട്. ഇന്നലെ രാവിലെ ദേവസ്വം ജീവനക്കാരൻ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.രാത്രി സെക്യൂരിറ്റി ജീവനക്കാരിൽ ഒരാൾ ക്ഷേത്രത്തിൽ ചുമതലയിലുണ്ടായിരുന്നു. ക്ഷേത്രത്തിലെ വഴിപാടിനുള്ള അപ്പം ഉണ്ടാക്കുന്നയാൾ പുലർച്ചെ ഒരു മണി വരെ നാലമ്പലത്തിനകത്തെ തിടപ്പള്ളിയിൽ ഉണ്ടായിരുന്നെങ്കിലും അതിനു ശേഷമാണു മോഷ്ടാവ് എത്തിയിട്ടുള്ളതെന്നാണു സംശയിക്കുന്നത്.

ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമാണു മോഷ്ടാവ് മോഷണ സമയം തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തം. രാമായണ മാസാചരണത്തിനുള്ള അന്നദാനം ഒരുക്കുന്നവർ പടിഞ്ഞാറേ നടയിലെ അന്നദാന മണ്ഡപത്തിൽ പുലരുവോളം ഉണ്ടായിരുന്നെങ്കിലും അവരാരും വിവരമറിഞ്ഞില്ല. ക്ഷേത്രത്തിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതും കള്ളനു സൗകര്യമായി.പഴയന്നൂർ പൊലീസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കൗണ്ടറിന് അകത്തു പരിശോധന നടത്തിയെങ്കിലും മേശ വലിപ്പുകളിൽ നിന്നു പോലും വിരലടയാളങ്ങൾ ലഭിച്ചിട്ടില്ലെന്നാണറിവ്. മേശയുടെ താക്കോലിന്റെ മണം പിടിച്ച പൊലീസ് നായ കിഴക്കേനട വഴി കിഴക്കു ഭാഗത്തെ പാറപ്പുറത്തേക്കും പിന്നീട് കുണ്ടിലയ്യപ്പൻ ക്ഷേത്രം വഴി പടിഞ്ഞാറേ നടയിലേക്കും എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com