ADVERTISEMENT

പോർക്കുളം ∙ കാനയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി റോഡിനു കുറുകെയുള്ള സ്ലാബ് മാറ്റിയിട്ടത് തിരികെ സ്ഥാപിച്ചില്ല. ഇതോടെ റോഡിന്റെ പകുതി ഭാഗത്തോളം ഗതാഗത തടസ്സമായി. പാറേമ്പാടം അയ്യപ്പത്ത് റോഡിലാണു പകുതി ഭാഗത്തോളം റോഡ് തടസ്സപ്പെട്ടു കിടക്കുന്നത്. മാസങ്ങൾക്ക് മുൻപു കാനയിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് റോഡിനു കുറുകെയുള്ള സ്ലാബുകൾ എടുത്തു മാറ്റിയതെന്നു നാട്ടുകാർ പറഞ്ഞു.

എന്നാൽ, എടുത്ത സ്ലാബുകൾ കാന വൃത്തിയാക്കിയതിന് ശേഷം തിരികെ ഇട്ടില്ല. ഇതോടെ വലിയ വാഹനങ്ങൾക്ക് ഈ വഴി പോകാൻ ബുദ്ധിമുട്ടായി.പാറേമ്പാടത്ത് നിന്നു വരുന്ന വാഹനങ്ങൾക്കു കുന്നംകുളം ടൗണിലെത്താതെ ചൊവ്വന്നൂർ ഭാഗത്തേക്ക് എത്താവുന്ന റോഡാണിത്. സ്ലാബുകൾ പുനഃസ്ഥാപിച്ച് ഗതാഗതത്തിനു സൗകര്യമൊരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com