ADVERTISEMENT

ഇന്ന് 
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. 
ഉയർന്ന തിരമാലയ്ക്കു സാധ്യത. 

കൊതുകുജന്യ രോഗ നിയന്ത്രണം 
തൃശൂർ ∙ കോർപറേഷൻ, മുനിസിപ്പാലിറ്റി ഏരിയയിൽ ആരോഗ്യവകുപ്പിനു കീഴിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുകുജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് വർക്കർമാരെ നിയമിക്കുന്നതിന് നാളെ 10നു ജില്ലാ മെഡിക്കൽ ഓഫിസിലെ കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടത്തും. 7306986505.

ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 
തൃശൂർ ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 23 ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് 28നു കേരള വർമ കോളജ് ഗ്രൗണ്ടിൽ രാവിലെ 7.30ന്.  പെൺകുട്ടികളുടെ അണ്ടർ 15 ക്രിക്കറ്റ് ടീമിലേക്കു സിലക്‌ഷൻ ട്രയൽസ് 28നു രാവിലെ 10നു കുരിയച്ചിറ ട്രിഡന്റ് അക്കാദമിയിൽ നടത്തും. നാളെ വൈകിട്ട് 4നു മുൻപ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ ഫീസ് അടച്ചു റജിസ്റ്റർ ചെയ്യണം. 9895065335.

അധ്യാപക ഒഴിവ്
നായരങ്ങാടി ∙ ഗവ. യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കെ ടെറ്റ് യോഗ്യത ഉളളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഇന്ന് 10 ന്. ഫോൺ: 9496458595.
കൊടകര ∙ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 29 ന് 11 ന്.
ചാലക്കുടി ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ കൊമേഴ്സ് തസ്തികയിൽ അധ്യാപകരെ നിയമിക്കും. എംകോം, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവരെ പരിഗണിക്കും. ഫോൺ: 9562619563.
മേത്തല ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ അധ്യാപക ഒഴിവുണ്ട്.കൂടിക്കാഴ്ച 29ന് 10.30ന് സ്കൂൾ ഓഫിസിൽ

ഫാർമസിസ്റ്റ് ഒഴിവ് 
ആളൂർ ∙പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 29 ന് 11 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ..

വൈദ്യതി മുടക്കം
പരിയാരം ∙ തവളപ്പാറ, തവളപ്പാറ ലിഫ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5 വരെയും. എലിഞ്ഞിപ്ര ജംക്‌ഷൻ ,അങ്കണവാടി, കനാൽപാലം, എഴുപുറത്ത് ടെമ്പിൾ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ വൈദ്യുതി മുടങ്ങും

ഡ്രൈവർ ഒഴിവ്
മുരിയാട്∙പഞ്ചായത്തിലെ ഓഫിസ് വാഹനത്തിനും ഹരിതകർമ സേനയുടെ ഇലക്ട്രിക് ത്രീ വീലർ ഗുഡ്സ് വാഹനത്തിനും  ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. muriyadgp@gmail.com എന്ന മെയിലിൽ 30ന് വൈകിട്ട്  5 വരെ ലഭിക്കാവുന്ന തരത്തിൽ അപേക്ഷ അയയ്ക്കാം .ബന്ധപ്പെടുക :  0480 2881154

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com