ADVERTISEMENT

വേലൂർ∙ വവ്വാലുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ ഗ്രാമം. പ്രദേശത്തെ ഉയരമുള്ള വലിയ മരങ്ങളുടെ കൊമ്പുകളിൽ ആയിരക്കണക്കിന് വവ്വാലുകളാണ് തൂങ്ങിക്കിടക്കുന്നത്. ഗ്രാമത്തിലെ തെങ്ങുകൾ, മാവുകൾ, തേക്കുകൾ, മഹാഗണി, മട്ടി തുടങ്ങി വിവിധ മരങ്ങളിൽ തൂങ്ങികിടക്കുന്ന വവ്വാലുകൾ നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. 

ഇവയുടെ വിസർജ്യം വീട്ടുപറമ്പുകളിലും കിണറുകളിലും ശുദ്ധജല ടാങ്കുകളിലും പതിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. വവ്വാലുകളുടെ വിസർജ്യം ശുദ്ധജലത്തിൽ കലർന്നാലുള്ള ഭവിഷ്യത്തുകൾ നാട്ടുകാരെ അസ്വസ്ഥരാക്കുന്നു. ഇവയുടെ രാത്രികാലങ്ങളിലുള്ള കരച്ചിലും ചിറകടി സ്വരവും അരോചകമായി അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.

പടക്കം പൊട്ടിച്ചും ഉറക്കെ ശബ്ദമുണ്ടാക്കിയും ഇവയെ തുരത്താൻ ശ്രമിച്ചെങ്കിലും  മണിക്കൂറുകൾക്കുള്ളിൽ ഇവ തിരിച്ചെത്തുന്നതാണ് അനുഭവം. വവ്വാലുകളുടെ ശല്യം നേന്ത്രവാഴ കൃഷിക്കും ഭീഷണിയുയർത്തുന്നതായി നാട്ടുകാർ പറഞ്ഞു. കുലച്ചു തുടങ്ങിയാൽ വാഴക്കുലകൾ പൊതിഞ്ഞു കെട്ടുകയാണിപ്പോൾ കർഷകർ. നിപ്പ പരത്തുന്നത് വവ്വാലുകളാണെന്ന അറിവ് നാട്ടുകാരെ ഭയചകിതരാക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com