ADVERTISEMENT

അന്നമനട ∙ അപകടസാധ്യത ഒഴിവാക്കാൻ റോഡിൽനിന്ന് വെട്ടിയ മരങ്ങളുടെ തടിയും ചില്ലകളും നീക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. 4 വർഷം മുൻപ് വെട്ടിയ മരങ്ങളുടെ ഭാഗങ്ങൾ റോഡരികിൽ തന്നെ കിടക്കുകയാണ്. കാടും വള്ളിച്ചെടികളും വളർന്നതിനാൽ തടികൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാറില്ല. പലപ്പോഴും എതിരെ വരുന്ന വാഹനങ്ങൾക്കു കടന്നുപോകാൻ റോഡിനോടു ചേർത്തെടുക്കുന്ന വാഹനങ്ങൾ തടികളിലിടിച്ച് അപകടമുണ്ടാകാറുണ്ട്.വാക,അരശ്, താണി മരങ്ങളുടെ തടികളാണ് അവശേഷിക്കുന്നതിൽ ഭൂരിഭാഗവും.

മരങ്ങളും ചില്ലകളും റോഡിലേക്കു ഒടിഞ്ഞുവീഴുന്നതു മൂലം അപകടമൊഴിവാക്കാനാണ് മരാമത്ത് വകുപ്പ് മരങ്ങൾ മുറിച്ചത്. ലേലമെടുത്തവരുമായുള്ള മൂല്യനിർണയത്തിലെ തർക്കമാണ് തടികൾ നീക്കാത്തതിനു പിന്നിൽ. പഞ്ചായത്ത് ഓഫിസ് മുതൽ മേലഡൂർ വരെ ഇത്തരത്തിൽ തടികൾ കിടക്കുന്നുണ്ട്. ഇതിൽനിന്ന് ഒട്ടേറെത്തടി നഷ്ടപ്പെട്ടതായും പറയപ്പെടുന്നു. മരങ്ങളുടെ ലേല നടപടികൾ സംബന്ധിച്ച് അടിയന്തര തീരുമാനം കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇക്കാര്യം മരാമത്ത് വകുപ്പിന്റെയും റോഡ് സേഫ്റ്റി വിഭാഗത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പ്രസിഡന്റ് പി.വി.വിനോദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com