ADVERTISEMENT

ചാലക്കുടി ∙ ഒടുവിൽ ആ അപകടമരങ്ങൾ മുറിച്ചുമാറ്റുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങളാണു വെട്ടിമാറ്റിത്തുടങ്ങിയത്. മരങ്ങൾ അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി ‘വരമല്ല, ഇവിടെ ഈ മരങ്ങൾ’ എന്ന തലക്കെട്ടോടെ 19നു മനോരമ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ്നടപടി. ചാഞ്ഞും ചെരിഞ്ഞും നിന്നിരുന്ന കൂറ്റൻ മരങ്ങൾ ജനങ്ങൾക്ക് അപകട ഭീഷണിയായിട്ട് വർഷങ്ങളായെങ്കിലും വെട്ടിമാറ്റാൻ വൈകിയതു പ്രതിഷേധത്തിനു കാരണമായിരുന്നു. 

ചാലക്കുടി കെഎസ്ആർടിസി വളപ്പിലെ മരങ്ങൾ വെട്ടുന്നു.
ചാലക്കുടി കെഎസ്ആർടിസി വളപ്പിലെ മരങ്ങൾ വെട്ടുന്നു.

മരങ്ങൾ അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസർ കെഎസ്ആർടിസി അധികൃതർക്കു രേഖാമൂലം കത്തുനൽകിയിരുന്നെങ്കിലും മരങ്ങൾ വെട്ടിനീക്കാൻ വൈകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും നഗരത്തിൽ പല ഭാഗത്തായി 20ലേറെ മരങ്ങളാണു നിലംപൊത്തിയത്. പലയിടത്തും മരങ്ങൾവീണു വീടുകളും ഫാമും തകരുകയും ചെയ്തു. കെഎസ്ആർടിസി റോഡിലുൾപ്പെടെ മരങ്ങൾ വീണതു കാരണം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com