ADVERTISEMENT

പെരുമ്പിലാവ് ∙ അക്കിക്കാവ്- കടങ്ങോട്-എരുമപ്പെട്ടി ഹൈടെക് റോഡിലെ വെള്ളക്കെട്ട് നാട്ടുകാരെ വലയ്ക്കുന്നു. 14 കോടി രൂപ ചെലവഴിച്ചു നിർമിച്ച റോഡിൽ ആവശ്യത്തിനു കാനകൾ നിർമിക്കാത്തതാണു വെള്ളക്കെട്ടിനു കാരണം. തിപ്പിലിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തു നിന്നും കുത്തിയൊലിച്ചെത്തുന്ന വെള്ളം റോഡിൽ നിറഞ്ഞു സമീപത്തെ വീടുകളുടെ മുറ്റത്തേക്കാണ് എത്തുന്നത്. നാട്ടുകാർ കിഫ്ബിക്കു പരാതി നൽകിയെങ്കിലും പഞ്ചായത്ത്, മരാമത്ത് എന്നിവരെ സമീപിക്കണം എന്ന മറുപടിയാണു ലഭിച്ചത്. പഞ്ചായത്തിന്റെ എൻജിനീയറിങ് വിഭാഗം പലതവണ സ്ഥലം സന്ദർശിച്ചെങ്കിലും പരിഹാരം നിർദേശിച്ചിട്ടില്ല.

പെരുമ്പിലാവ് തൃശൂർ റോഡ് തകർന്നു കിടക്കുന്നതിനാൽ തൃശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഈ വഴിയാണു യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. അതിനാൽ റോഡിൽ തിരക്കു വർധിച്ചു. മഴ പെയ്താൽ റോഡിൽ വെള്ളം നിറയുന്നതിനാൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. പുതിയ കാന നിർമിക്കാൻ പദ്ധതി ഇല്ലാത്ത സ്ഥിതിക്ക് ഉയർന്ന ഭാഗങ്ങളിൽ നിന്നും ഈ റോഡിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നിയന്ത്രിച്ചാൽ മാത്രമേ പ്രശ്നത്തിനു പരിഹാരം ഉണ്ടാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com