ADVERTISEMENT

അധ്യാപക ഒഴിവ്
വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വെള്ളി 10.30ന്.

കൊടുങ്ങല്ലൂർ ∙ പി.വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ 2024-2025 അധ്യയന വർഷത്തിൽ സുവോളജി  അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച 10 ന്. യുജിസി, നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന.

മുളങ്കുന്നത്തുകാവ് ∙ കില കോളജ് ഓഫ് ഡീസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, വിഷയങ്ങളിൽ അധ്യാപക ഒഴിവ്. 21ന് രാവിലെ 11ന് മുൻപ് https:/www.kila.ac.in/ug-admission/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. 9605112356.

കൂടിക്കാഴ്ച
പുത്തൂർ ∙ ഗവ. വിഎച്ച്എസ്എസിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 9നു 10.30നു നടക്കും.

ഗെസ്റ്റ് ലക്ചറർ
ചേലക്കര ∙ ഗവ പോളി ടെക്നിക് കോളജിൽ ഗെസ്റ്റ് ലക്ചറർ (ഇംഗ്ലിഷ്) ഒഴിവ്. എഴുത്തു പരീക്ഷയും അഭിമുഖവും നാളെ (ഓഗസ്റ്റ് 8) രാവിലെ 11ന്. 04884 254484.

മെഡിക്കൽ ഓഫിസർ
തൃശൂർ ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, അസിസ്റ്റൻറ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് 14ന് വൈകിട്ട് 5ന് മുൻപ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. കൂടിക്കാഴ്ച 16ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫിസിൽ.

ട്രേഡ്സ്മാൻ
തൃശൂർ ∙ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് നാളെ 10ന് പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. 0487 2333290.

സീറ്റൊഴിവ്
തൃപ്രയാർ ∙ നാട്ടിക എസ്എൻ കോളജിൽ ഇന്റഗ്രേറ്റഡ് സ്റ്റാറ്റിസ്റ്റിക്സ് (എയ്ഡഡ്) 5 വർഷത്തെ കോഴ്സിൽ ഒഴിവുള്ള ഓപ്പൺ, കമ്യൂണിറ്റി, എസ്‌സി/എസ്ടി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 0487-2391246.

തൃപ്രയാർ ∙ നാട്ടിക എസ്എൻ കോളജിൽ ബിരുദം മൂന്നാം സെമസ്റ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി വഴി അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്, മലയാളം, ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ്, ബോട്ടണി, സുവോളജി, കോമേഴ്‌സ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 12നുള്ളിൽ കോളജ് ഓഫിസുമായി ബന്ധപ്പെടുക.www.sncollegenattika.ac.in. 0487-2391246.

മാള ∙ കാർമൽ കോളജിൽ പിജി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, മൾട്ടിമീഡിയ, സോഫ്റ്റ്‌വെയർ ഡവപല്മെന്റ് ഓപ്പൺ, എസ്‌സി, എസ്ടി കമ്യൂണിറ്റി സീറ്റൊഴിവ്. കൂടിക്കാഴ്ച നാളെ 10ന്. 8086427513.

തൃശൂർ ∙ വിമല കോളജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സീറ്റൊഴിവ്. 0487 2332080, 8921273097.

കൊരട്ടി ∙ ഗവ പോളിയിൽ രണ്ടാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 9നു ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ നടത്തുന്നു. 10.30നു മുൻപു രക്ഷിതാവിനോടൊപ്പം എത്തി റജിസ്റ്റർ ചെയ്യണം. വെബ്: www.polyadmission.org/let. 0480-2733974.

മുളങ്കുന്നത്തുകാവ് ∙ കാലിക്കറ്റ് സർവകലാശാല അഫിലിയേഷനുള്ള കില കോളജ് ഓഫ് ഡീസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസിൽ 4 വർഷം ദൈർഘ്യമുള്ള ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്: https:/www.kila.ac.in/ug-admission. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14.

ക്വിസ് മത്സരം
തൃശൂർ ∙ സി.അച്യുതമേനോൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജിൽ 9നാണു മത്സരം. യുക്തിചിന്തയും ശാസ്ത്രബോധവും സമൂഹ നിർമിതിക്ക് എന്നതാണു വിഷയം. 86068 26309, 82898 24485.

അപേക്ഷ
കയ്പമംഗലം ∙ കേരള സർക്കാരിന്റെ ഉത്തരവു പ്രകാരം നിലവിൽ സ്വീകരിച്ചുവരുന്ന വരുന്ന ബിൽഡിങ് പെർമിറ്റ്, അപേക്ഷ ഫീസ് സ്ക്രൂട്ടിനി ഫീ എന്നിവ കുറച്ചിട്ടുണ്ട്.  10.4.2023 മുതൽ 31.7.2024 വരെ അധികമായി അടച്ച തുക തിരികെ ലഭിക്കാനായി  ഗ്രാമപഞ്ചായത്ത് ഓഫിസിൽ രേഖകൾ സഹിതം അപേക്ഷിക്കണം.

കർഷക അവാർഡ്
കൊടുങ്ങല്ലൂർ∙ നഗരസഭയുടെ കൊടുങ്ങല്ലൂർ, മേത്തല കൃഷി ഭവനും ചേർന്നു  17 കർഷക ദിനം ആഘോഷിക്കും. നഗരസഭയിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അവാർഡ് ലഭിക്കാത്ത കർഷകരിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 9 ന് മൂന്നിനകം കൊടുങ്ങല്ലൂർ, മേത്തല കൃഷിഭവനുകളിൽ സമർപ്പിക്കണം. 

വൈദ്യുതി മുടക്കം
കുഴൂർ ∙ പാറപ്പുറം, താണിശേരി, കുരുവിലശേരി, തുമ്പരശേരി എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.

ചേലക്കര ∙ പനങ്കുറ്റി ചെക്ക് പോസ്റ്റ് പരിസരത്ത് ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 

തിരുവില്വാമല ∙ പഴമ്പാലക്കോട് കൂട്ടുപാത മേഖലയിൽ ഇന്ന് 9 മുതൽ ഒരു മണി വരെയും കുത്താമ്പുള്ളി മണ്ഡപം പരിസരത്ത് ഒന്നു മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

തൃശൂർ ∙ റോഡ് വികസനത്തിനായി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനാൽ പൂത്തോൾ റോഡ്, വഞ്ചിക്കുളം, അച്ചൻകുളങ്ങര ക്ഷേത്രം റോഡ്, അടിയാട്ട് ലെയ്ൻ, പോട്ടയിൽ ലെയ്ൻ എന്നിവിടങ്ങളിൽ ഇന്നു മുതൽ 3 ദിവസം രാവിലെ 9.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com