ADVERTISEMENT

കാട്ടകാമ്പാൽ∙ സ്രായിക്കടവിൽ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബോട്ടിങ് കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. ടൂറിസം വരുന്നതോടെ തൊഴിലും വരുമാനവും കൂടുമെന്നും മാലിന്യരഹിത ടൂറിസം പദ്ധതിക്ക് എല്ലാവരും ശ്രദ്ധിക്കണമെന്നും എംപി പറഞ്ഞു. എ.സി.മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്.രേഷ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എസ്.മണികണ്ഠൻ, എൻ.കെ.ഹരിദാസൻ, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. കയാക്കിങ് ബോട്ട്, പെഡൽ ബോട്ട് എന്നിവ കോൾപാടങ്ങളിലെ വെള്ളക്കെട്ടിലൂടെ സർവീസ് നടത്തുന്നതാണ് പദ്ധതി. 

എന്നാൽ ഇറിഗേഷൻ വകുപ്പിന്റെ അനുമതി ഇല്ലാതെയും യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താതെയുമാണ് പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന് സിപിഐ ലോക്കൽ കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ പഞ്ചായത്തംഗങ്ങളായ വൈസ് പ്രസിഡന്റ് ബബിത ഫിലോ, കെ.ടി.ഷാജൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ നിന്നു വിട്ടു നിന്നു.  ശുചിമുറി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയാണ് ബോട്ടിങ് പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്തതിനാൽ അപകടമുണ്ടായാൽ സാമ്പത്തിക സഹായം പോലും ലഭിക്കില്ലെന്ന് കോൺഗ്രസ് പഞ്ചായത്തംഗങ്ങളായ എം.എസ്.മണികണ്ഠൻ, എം.എ.അബ്ദുൽ റഷീദ് എന്നിവർ ആരോപിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നു.

English Summary:

Srayikkadavu welcomes a new era of tourism with the launch of its boating service. Inaugurated by K. Radhakrishnan MP, the project aims to boost the local economy through sustainable tourism initiatives. Visitors can enjoy kayaking and pedal boating across the picturesque paddy fields.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com