ADVERTISEMENT

മൂർക്കനാട് ∙ പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. സെന്റ് ആന്റണീസ് പള്ളിയുടെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന മുരിയാട് സ്വദേശി നെരേപറമ്പിൽ ജോർജിന്റെ കാറാണ് കത്തിനശിച്ചത്. പള്ളിയോട് ചേർന്നുള്ള ഹാളിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോർജ്. വാഹനത്തിൽ തീപിടിക്കുന്നതു കണ്ടു സമീപത്തു നിർത്തിയിട്ടിരുന്ന മറ്റൊരു കാർ ആളുകൾ തള്ളി നീക്കി മാറ്റിയതിനാൽ തീപടരാതെ രക്ഷപ്പെട്ടു.

ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. പള്ളി അധികൃതർ  വിവരമറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന തീയണച്ചു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഫയർ സ്റ്റേഷൻ ഓഫിസർ കെ.എസ്.ഡിബിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സജയൻ, ഫയർമാൻമാരായ  സന്ദീപ്, ലൈജു, ടി.ടി പ്രദീപ്, സതീഷ്, ഉല്ലാസ് എം.ഉണ്ണിക്കൃഷ്ണൻ എന്നിവർ  നേതൃത്വം നൽകി.

English Summary:

A car belonging to a wedding guest caught fire at St. Anthony's Church in Irinjalakuda. The fire, suspected to be caused by a short circuit, was extinguished by the fire department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com