ADVERTISEMENT

ഒല്ലൂർ‌ ∙ ദിവസവും 2 മണിക്കൂർ പത്രവായന, ആഴ്ചയിൽ 4 നോവൽ വായന. എഴുത്തുകാരിയും കവയിത്രിയുമല്ലാത്ത 85കാരിയായ ഒരു വീട്ടമ്മയുടെ വായനശീലമാണിത്. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തലോർ കൊല്ലേരി വീട്ടിൽ കെ.സരോജിനിയമ്മയാണു ഈ വായനക്കാരി. തലോർ ഗ്രാമീണ വായനശാലയിലെ പുസ്തക വിതരണ റജിസ്റ്ററിലെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തെ മികച്ച വായനക്കാരിയും സരോജിനിയമ്മതന്നെ. കർക്കടക മാസത്തിൽ തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് എല്ലാവർഷവും വായിച്ചു പൂർത്തിയാക്കും. കഴിഞ്ഞ ദിവസം നടന്ന വായനശാലയുടെ  വാർഷികാഘോഷ വേളയിൽ എഴുത്തുകാരൻ ചെറാട്ട് ബാലകൃഷ്ണൻ സരോജനിയമ്മയെ ആദരിച്ചു.  വായനശാല പ്രസിഡന്റ് രാജൻ തലോർ,  സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

English Summary:

An 85-year-old woman from Ollur, Kerala, with only a third-grade education, is inspiring many with her incredible passion for reading. K. Sarojini Amma reads newspapers, novels, and even completes epic poems annually, showcasing the power of lifelong learning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com