ADVERTISEMENT

മതിലകം ∙  ദേശീയ പാത 66ൽ പുതിയകാവ് വളവിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. വയനാട് തളിമല കൂട്ടപ്പുറ വിജേഷിനാണ്(38) പരുക്കേറ്റത്. പുതിയകാവ് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

എറണാകുളം ഭാഗത്തേക്ക് തേയിലയായി പോയിരുന്ന ലോറി വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ഇലക്ട്രിസിറ്റി പോസ്റ്റും ഇടിച്ച് തകർത്താണ് മറിഞ്ഞത്. സമീപത്തെ രണ്ട് കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു മാസം മുൻപും ഇതേ സ്ഥലത്ത് കാർ അപകടത്തിൽ പെട്ടിരുന്നു. അഗ്നി ശമന രക്ഷാ പ്രവർത്തകരും മതിലകം പൊലീസും സ്ഥലത്തെത്തിയിരുന്നു.

English Summary:

A lorry driver named Vijesh was seriously injured in a single-vehicle accident on National Highway 66 at Puthiyakaav Kurva. He was transported to Kodungallur KR Hospital by Puthiyakaav Miracle Ambulance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com