ADVERTISEMENT

കൊടുങ്ങല്ലൂർ ∙  ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശി ഡോ. ഷാജു അശോകനെ (45) കാർ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ മാടവന തിരുവള്ളൂർ പിണ്ടിയത്ത് വിജു (പിണ്ടി ബിജു–51), പേബസാർ കുന്നത്ത് ചെത്തിപ്പാടത്ത് ഷക്കൂർ (39), എറിയാട് ചേരമാൻ കോത്തേഴത്ത് ഷിറാസ് (34) എന്നിവരെ ആണ് ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐ കെ.സാലിം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. 

 കേസിൽ അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രി 11ന് മാടവന കാട്ടാകുളത്തിനു സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കേസിൽ ഏതാനും പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നു പൊലീസ് പറഞ്ഞു.ഇവരെ കൂടി അറസ്റ്റ് ചെയ്താൽ മാത്രമേ സംഭവത്തിലെ യഥാർഥ വസ്തുതകൾ മനസ്സിലാക്കാൻ സാധിക്കൂ.

ഡോക്ടർക്ക് 10  കോടി രൂപ വായ്പയായി വാഗ്ദാനം ചെയ്ത സംഘം അഴീക്കോട് എത്തിയ ഡോക്ടർക്കു നോട്ടുകെട്ടുകൾ എന്ന വ്യാജേന കടലാസ് കെട്ടുകൾ നൽകി.ഇവിടെ നിന്നു മടങ്ങിയ ഡോക്ടറെ പ്രതികളുടെ കൂട്ടാളികൾ കാട്ടാകുളത്തിന് സമീപം കാർ തടഞ്ഞു നിർത്തി പണം എന്ന വ്യാജേന നൽകി കടലാസ് കെട്ടുകൾ എടുത്തു കൊണ്ടു പോയി.

ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ബഹളം ഉണ്ടായതും നാട്ടുകാർ വിവരം അറിയുന്നതും. ഡോക്ടറുടെ അഞ്ച് ലക്ഷം രൂപ പ്രതികൾ കബളിപ്പിച്ച് തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. എഎസ്ഐ മിനി, മിഥുൻ‌ കൃഷ്ണ, ജെമേഴ്സൻ,തോമസ്, ജെയ്സൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

English Summary:

Police in Kodungallur have arrested three main suspects in the attempted attack on Dr. Shaju Asokan, a native of Kattungachira. This brings the total number of arrests in the case to eight. The attack took place on August 30th while Dr. Asokan was traveling in his car.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com