ADVERTISEMENT

വൈദ്യുതി മുടക്കം
പാഞ്ഞാൾ ∙ ദളപതി റോഡ് ട്രാൻസ്ഫോമർ പരിസരത്ത് ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
തിരുവില്വാമല ∙ മലേശമംഗലം ചക്കച്ചൻകാട് മേഖലയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്
ചാവക്കാട്∙ മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം അറബിക് അധ്യാപക ഒഴിവ്.കൂടിക്കാഴ്ച നാളെ 11ന്.

സൗജന്യ നീന്തൽ പരിശീലനം
പാവറട്ടി ∙ വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ കുട്ടികൾക്കായി സൗജന്യ നീന്തൽ പരിശീലനം തുടങ്ങി. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി യൂത്ത് ക്ലബ് പ്രസിഡന്റ് സ്റ്റിനോ അറയ്ക്കൽ അധ്യക്ഷനായി. റെജി വിളക്കാട്ടുപാടം, സ്മിത സുരേഷ് എന്നിവർ പ്രസംഗിച്ചു.

കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി
പഴയന്നൂർ ∙ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണിക്കായി 27നു മുൻപു കൃഷിഭവനുകളിൽ അപേക്ഷിക്കണമെന്നു കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com