ADVERTISEMENT

പെരുമ്പിലാവ് ∙ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡുകൾ തകർന്ന് തരിപ്പണമായതോടെ പെരുമ്പിലാവ് അംബേദ്കർ നഗർ റോഡിലൂടെയുള്ള ഗതാഗതം ദുരിതമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും അടക്കം പെരുമ്പിലാവ് ജംക്‌ഷനിലെ പ്രധാന ഭാഗങ്ങളിലേക്കു പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് ഈ റോഡ്. റോഡിന്റെ നടുഭാഗം പിളർന്ന നിലയിലാണ്. മഴ പെയ്താൽ ചെളിയും വെള്ളവും നിറയുന്നതോടെ കാൽനട യാത്രപോലും ദുസ്സഹമാണ്. നാട്ടുകാർ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

English Summary:

The Ambedkar Nagar Road in Perumbilavu, Kerala, is in a dire state, causing significant difficulties for commuters. Dug-up roads, meant for water pipe laying, have been left unrepaired, leading to caving and severe waterlogging. This poses a major inconvenience for residents, especially those relying on the road to access essential services like hospitals and educational institutions. Despite multiple complaints, authorities have yet to address the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com