ADVERTISEMENT

ഇന്ന് 
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് . 
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത
∙ കടൽത്തീരത്തേക്കുള്ള യാത്രകളും വിനോദങ്ങളും ഒഴിവാക്കണം.

അളവുതൂക്ക ഉപകരണ പരിശോധന
ആര്യംപാടം∙ മുണ്ടത്തിക്കോട് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ അളവുതൂക്ക ഉപകരണങ്ങളുടെ മൂന്നാംപാദ പുനഃപരിശോധന ഇന്ന് 10.30 മുതൽ 12.30 വരെ പുതുരുത്തി സഹകരണ ബാങ്ക് ഹാളിൽ നടക്കും. 04884234205

വൈദ്യുതി മുടങ്ങും
തൃശൂർ ∙ പൂങ്കുന്നം പോസ്റ്റ് ഓഫിസ് പരിസരം, ഗണപതി അഗ്രഹാരം, ദേവീനഗർ, പൂങ്കുന്നം റെയിൽവേ ഗേറ്റ്, പൂങ്കുന്നം ഹൈസ്കൂൾ ലിങ്ക് റോഡ്, ശക്തിനഗർ, മൂന്നുകുറ്റി പ്രദേശങ്ങളിൽ ഇന്നു 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാഞ്ഞാൾ ∙ ആലിൻചുവട് ട്രാൻസ്ഫോമർ പരിസരത്ത് ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
തിരുവില്വാമല ∙ ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ജോലി ഒഴിവ്
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്
കുഴൂർ ∙ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. ബികോം, പിജിഡിസിഎ യോഗ്യതയുള്ളവർ ഒക്ടോബർ 3 വൈകിട്ട് 5നകം അപേക്ഷകൾ പഞ്ചായത്തിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. 04802779751.

അധ്യാപക ഒഴിവ്
ചാവക്കാട്∙ബ്ലോക്ക് പഞ്ചായത്ത് 2024–25 വാർഷിക പദ്ധതിയിൽ മന്ദലംകുന്ന് ഫിഷറീസ് യുപി സ്കൂളിൽ കായിക അധ്യാപകനെ നിയമിക്കുന്നു.അപേക്ഷകൾ ഒക്ടോബർ മൂന്നിന് മുൻപായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നൽകണം.
പെരിങ്ങോട്ടുകര∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ  ഫിസിക്സ് ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28ന് 10.30ന് സ്കൂൾ ഓഫിസിൽ. 0487–2274136
കൊടകര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30 ന് 10.30 ന്.
കരൂപ്പടന്ന∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് സീനിയർ അധ്യാപക താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 10 ന് നടക്കും ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.
വടക്കാഞ്ചേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30നു 2ന്.

സ്പോട് അഡ്മിഷൻ
കുന്നംകുളം ∙ ഗവ.പോളിടെക്നിക് കോളജിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ 2 വർഷത്തെ ഡിജിടി കോഴ്സിലേക്ക് വെള്ളിയാഴ്ച 10ന് സ്പോട് അഡ്മിഷൻ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

എൻജിനീയർ‍ ഒഴിവ്
കുന്നംകുളം ∙ നഗരസഭയിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച 2.30ന് സെക്രട്ടറിയുടെ ഓഫിസിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com