ADVERTISEMENT

കൊരട്ടി ∙ പഞ്ചായത്തിലെ 6, 7, 9വാർഡുകളിലെ ജനങ്ങൾക്കു ശുദ്ധജല ആവശ്യത്തിന് ആശ്രയമായ ഇരട്ടച്ചിറ പമ്പ് ഹൗസിലെ 3 മോട്ടറുകളും തകരാറായതോടെ പമ്പിങ് മുടങ്ങി. ഇതേ തുടർന്ന് ജനപ്രതിനിധികൾ സമരപ്രഖ്യാപനം നടത്തിയതോടെ ജല അതോറിറ്റി തകരാർ പരിഹരിച്ചു.19നാണ് ആദ്യ മോട്ടർ തകരാറായത്. തുടർന്ന് 2 മോട്ടറുകൾ ഉപയോഗിച്ച് തുടർച്ചയായി പമ്പിങ് നടത്തിയതോടെ ഓവർ ലോഡ് കാരണം ആ മോട്ടറുകളുടെ പ്രവർത്തനവും നിലച്ചു. 

ഇതോടെയാണ് പമ്പിങ് പൂർണമായി തടസ്സപ്പെട്ടത്. പമ്പിങ് തടസ്സപ്പെട്ടു പ്രദേശത്ത് അതിരൂക്ഷമായ ശുദ്ധജലക്ഷാമം നേരിട്ടതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, ജിസി പോൾ എന്നിവരാണ് ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെട്ടു സമര പ്രഖ്യാപനം നടത്തിയത്. ജല അതോറിറ്റി ഓഫിസ് ഉപരോധിക്കുമെന്നായിരുന്നു ജനപ്രതിനിധികളുടെ മുന്നറിയിപ്പ്. ഇതേ തുടർന്ന് കരാർ ജീവനക്കാരെത്തി 3 മോട്ടറുകളുടെയും തകരാർ പരിഹരിക്കുകയായിരുന്നു.

English Summary:

A major water supply disruption occurred in Koratty panchayat wards 6, 7, and 9 after all three motors at the Irattachira pump house failed. This led to an acute water shortage, prompting local representatives to stage a protest, which resulted in the Water Authority quickly repairing the motors and restoring water supply.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com