ADVERTISEMENT

കുന്നംകുളം∙ ജില്ലാ അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ ഷോട്പുട്ട്, ഡിസ്കസ് ത്രോയിൽ തുടർച്ചയായി  സ്വർണം നേടിയ സന്തോഷത്തിലാണ് 52 കാരനായ ആർ.സുരേഷ്കുമാർ. ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിസിനസ് നടത്തുന്ന സുരേഷ്കുമാർ പഠനകാലം തൊട്ട് ഷോട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ മികച്ച വിജയം നേടിയിരുന്നു. മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്ന കാലത്ത് ഇന്റർപോളി ചാംപ്യനായിരുന്ന സുരേഷ്കുമാർ അന്നത്തെ റെക്കോർഡിന് ഉടമായിരുന്നു. നെല്ലായിയിൽ താമസിക്കുന്ന സുരേഷ്കുമാർ  ഇപ്പോൾ തൃശൂർ ടെക്നിക്കൽ സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുകയാണ്.

ആർ.സുരേഷ്കുമാർ
ആർ.സുരേഷ്കുമാർ

പങ്കാളിത്തം  മുൻ വർഷങ്ങളെക്കാൾ കുറവ്
കുന്നംകുളം ∙ ബോയ്സ് സ്കൂൾ സിന്തറ്റിക് മൈതാനത്തു നടത്തുന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ കായികതാരങ്ങളുടെ പങ്കാളിത്തം മുൻ വർഷങ്ങളെക്കാൾ കുറഞ്ഞു. പല മത്സരങ്ങളും ഹീറ്റ്സ് നടത്താതെ നേരിട്ടു ഫൈനൽ നടത്തുകയായിരുന്നു. സീനിയർ വനിതകളുടെ 100 മീറ്ററിൽ വെറും 2 പേരാണു മത്സരിക്കാനെത്തിയത്. സീനിയർ പുരുഷന്മാരുടെ 100 മീറ്ററിൽ 4 പേരും.

അനുപം 
കൃഷ്ണ
അനുപം കൃഷ്ണ

മത്സരങ്ങളുടെ ആധിക്യമാണ് പങ്കാളിത്തം കുറയാൻ കാരണമെന്നു പറയുന്നു. ദിവസങ്ങൾക്കു മുൻപാണു സഹോദയ ജില്ലാ കായികമേളയും ഐസിഎസ്ഇ സ്കൂൾ സംസ്ഥാന കായികമേളയും കുന്നംകുളത്തു നടത്തിയത്. ഉപ ജില്ല കായികമേളകളും റവന്യു ജില്ലാ കായികമേളയും അടുത്ത മാസമാണ് നടത്തുന്നത്. സ്കൂൾതല മീറ്റുകൾ നടന്നു വരികയാണ്.

ഷോട്പുട്ടിൽ ആദ്യം; കിട്ടിയതു വെള്ളിമെഡൽ 
കുന്നംകുളം ∙ ഷോട്പുട്ടിൽ ആദ്യമായി മത്സരിച്ച അനുപം കൃഷ്ണയ്ക്കു വെള്ളിമെഡൽ. ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ മത്സരിച്ചാണു അനുപം ഷോട്പുട്ടിലെ തന്റെ ആദ്യ നേട്ടം കരസ്ഥമാക്കിയത്. വോളിബോൾ, ത്രോബോൾ എന്നിവയിൽ ദേശീയ തലത്തിൽ മത്സരിച്ചിട്ടുള്ള അനുപമിന് ഷോട്പുട്ട് മത്സരം ആദ്യ അനുഭവമായിരുന്നു. ആദ്യ ത്രോ തന്നെ മികച്ചതായതോടെ മത്സര സ്ഥലത്ത് എത്തിയ പരിശീലകരുടെ ശ്രദ്ധ നേടി. ഷോട്പുട്ട് കൃത്യമായി പിടിക്കേണ്ടവിധം ചോദിച്ചു മനസ്സിലാക്കിയും മറ്റുള്ളവർ എറിയുന്നതു ശ്രദ്ധിച്ചും ആയി പിന്നീടുള്ള ഏറുകൾ. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദ വിദ്യാർഥിയാണ്.

English Summary:

R. Suresh Kumar, a 52-year-old businessman from Nellayi, has won gold medals in shot put and discus throw at the recent district athletics meet. Suresh Kumar, a former inter-collegiate champion, has returned to athletics after a long break and is an inspiration to aspiring athletes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com