ADVERTISEMENT

തൃശൂർ ∙ ജില്ലയിലെ 3 എടിഎമ്മുകൾ കൊള്ളയടിച്ചു കൊണ്ടുപോകുന്നതിനിടെ തമിഴ്നാട്ടിൽ പിടിക്കപ്പെട്ട പ്രതികളെ വിട്ടുകിട്ടാൻ തൃശൂർ ഈസ്റ്റ് പൊലീസ് കുമാരപാളയം മജിസ്ട്രേട്ട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇരിങ്ങാലക്കുട, വിയ്യൂർ പൊലീസും അപേക്ഷ നൽകിയേക്കും.

സെപ്റ്റംബർ 27നു പുലർച്ചെ ഇരിങ്ങാലക്കുടയ്ക്കു സമീപം മാപ്രാണം, തൃശൂർ നഗരത്തിൽ ഷൊർണൂർ റോഡ്, കോലഴി പൂവണി ജംക്‌ഷൻ എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ നിന്നാണ് 68.82 ലക്ഷം രൂപ കവർന്നത്. തമിഴ്നാട് പൊലീസ് സാഹസികമായി പിടികൂടുന്നതിനിടെ ഏഴംഗ കവർച്ചാസംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒരാൾക്കു വെടിയേൽക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com