ADVERTISEMENT

കൽപറ്റ ∙ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. കോവിഡ് പ്രതിസന്ധിയുള്ളതിനാൽ വീടുകൾ കേന്ദ്രീകരിച്ചാണ്  ഇത്തവണ ശോഭായാത്രയകൾ നടത്തിയത്.  ഓരോ വീടുകളും അമ്പാടികളായി ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷങ്ങളിൽ അണിനിരന്നു.  

കൊവിഡ് മാനദണ്ഡം പാലിച്ച് 5 വീടുകൾ കേന്ദ്രീകരിച്ചും പലയിടങ്ങളിലും അമ്പാടി മുറ്റങ്ങൾ ഒരുക്കി.  കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട് തുടങ്ങിയ പരിപാടികളും ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടത്തി. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറച്ച് ഭജന, ഉറിയടി, ഗോപിക നൃത്തം തുടങ്ങിയവയും എല്ലായിടത്തുമുണ്ടായിരുന്നു. ജന്മാഷ്ടമി സന്ദേശത്തോടെയാണ് ജയന്തി ആഘോഷങ്ങൾ സമാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com