ADVERTISEMENT

കൽപറ്റ ∙ മാനന്തവാടി, കൽപറ്റ, വൈത്തിരി താലൂക്കുകളിലായി 845 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. പുതിയ മുൻഗണനാ കാർഡുകൾക്ക് അപേക്ഷിച്ചവരിൽ മാനന്തവാടി താലൂക്കിലെ 373 പേർക്കും കൽപറ്റ, വൈത്തിരി താലൂക്കുകളിലായി 472 പേർക്കുമാണ് ആദ്യഘട്ടത്തിൽ കാർഡുകൾ വിതരണം ചെയ്യുന്നത്. ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച മുൻഗണനാ കാർഡിനുള്ള അപേക്ഷകളും നവകേരള സദസ്സിൽ നിന്നു ലഭിച്ച അപേക്ഷകളും പരിശോധിച്ചാണു കാർഡുകൾ അനുവദിച്ചത്.

ഉപഭോക്താക്കൾക്കു ഫെബ്രുവരി 5 മുതൽ മുൻഗണനാ കാർഡുകൾ അക്ഷയ സെന്ററുകളിൽ നിന്നു ലഭിക്കും.കൽപറ്റ, വൈത്തിരി താലൂക്കുതല വിതരണോദ്ഘാടനം കൽപറ്റ നഗരസഭാ കൗൺസിലർ ടി.മണി നിർവഹിച്ചു. ജില്ലാ സപ്ലൈ ഓഫിസർ എസ്.കണ്ണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ ആർ.സഞ്ജയനാഥ്, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാനന്തവാടി താലൂക്ക്തല വിതരണോദ്ഘാടനം ഒ.ആർ.കേളു എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസർ പി. ഗംഗാധരൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസർ ഇ.എസ്.ബെന്നി, ഉപഭോക്തൃ കാര്യ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രേമരാജൻ ചെറുകര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com