വയനാട് ജില്ലയിൽ ഇന്ന് (04-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
പനമരം ∙ ഇന്നു പകൽ 9–5.30. ഹരിതഗിരി, വീട്ടിപ്പുര, ചിറ്റാലൂർകുന്ന്, ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ ടൗൺ, നടവയൽ സ്‌കൂൾ, ഇരട്ടമുണ്ട, നെയ്ക്കുപ്പ, ആലുങ്കൽ താഴെ, പാടിക്കുന്ന്, പുളിക്കകവല.
കൂടിക്കാഴ്ച മാറ്റി
മുട്ടിൽ ∙ പഞ്ചായത്തിൽ ഹരിതകർമ സേന ഒഴിവുകളിലേക്ക് 12നു നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ അറിയിച്ചു.
അപ്രന്റിസ്ഷിപ് മേള
കൽപറ്റ ∙ നാഷനൽ അപ്രന്റിസ്ഷിപ് മേള 12നു രാവിലെ 10 മുതൽ 12.30 വരെ കൽപറ്റ കെഎംഎം ഗവ. ഐടിഐയിൽ നടക്കും. വിവിധ സർക്കാർ, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ് പരിശീലനത്തിനു ഐടിഐ ട്രേഡുകൾ വിജയിച്ചവർക്കും പരിശീലനം നൽകാൻ സന്നദ്ധരായ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. 04936-205519
സപ്ലിമെന്ററി പരീക്ഷ
കൽപറ്റ ∙ ഐടിഐകളിൽ 2017-19 കാലയളവിൽ സെമസ്റ്റർ സ്‌കീമിൽ പ്രവേശനം നേടിയ ട്രെയിനികൾക്ക് സപ്ലിമെന്ററി പരീക്ഷയ്ക്ക് 15നു വൈകിട്ട് 3 വരെ അപേക്ഷിക്കാം. 9207935536
സ്‌പോർട്‌സ് അക്കാദമി
കൽപറ്റ ∙ സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോട്സ് അക്കാദമികളിലേക്കുള്ള കായിക താരങ്ങളുടെ ജില്ലാ സിലക്‌ഷൻ ട്രയൽ 14നു കൽപറ്റ എം.കെ.ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ഫുട്‌ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നീ ഇനങ്ങളിലാണ് സിലക്‌ഷൻ ട്രയൽസ്. രാവിലെ 8.30നു ഗ്രൗണ്ടിൽ എത്തണം. 04936 202658.