ADVERTISEMENT

കൽപറ്റ ∙ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുരക്ഷ 2023 പദ്ധതി പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലയിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂർത്തീകരിച്ചു.  100% സുരക്ഷാ പദ്ധതി പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും കലക്ടർ  രേണു രാജും നിർവഹിച്ചു. സുരക്ഷാ പദ്ധതി ജില്ലയിൽ പൂർത്തീകരിച്ചതു വഴി വയനാട് മാതൃകയായെന്നും പദ്ധതി പൂർത്തീകരണത്തിൽ പ്രധാന പങ്ക് വഹിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും   കലക്ടർ പറഞ്ഞു.

രാജ്യത്ത് ആദ്യമായി സുരക്ഷാ പദ്ധതി പൂർത്തീകരിച്ച വാർഡായി തിരഞ്ഞെടുത്തതു തരിയോട് പഞ്ചായത്തിലെ ചെന്നലോടിനെയാണ്. സുരക്ഷാ പദ്ധതി പൂർത്തീകരിച്ച ആദ്യ ഗ്രാമ പഞ്ചായത്തായി നൂൽപുഴയും ആദ്യ നഗരസഭയും ബ്ലോക്ക് പഞ്ചായത്തും  ബത്തേരി ആയി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, ഭാരതീയ റിസർവ് ബാങ്ക്, നബാർഡ്, ലീഡ് ബാങ്ക്, മറ്റ് ബാങ്കുകൾ എന്നിവ സംയുക്തമായാണ്  പദ്ധതി നടപ്പിലാക്കിയത്.  

സുരക്ഷാ പദ്ധതിയിൽ ഏറ്റവും കൂടുതൽ പേരെ ഉൾപ്പെടുത്തിയ കാനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരെ അനുമോദിച്ചു. പദ്ധതി പൂർത്തീകരണത്തിൽ സഹകരിച്ച വിവിധ വകുപ്പുകൾക്കും ബാങ്കുകൾക്കും ഉപഹാരം നൽകി. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ.രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കാനറ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ കെ.എസ്.പ്രദീപ്, നബാർഡ് ‍ഡിജിഎം ഡോ. ഗോപകുമാരൻ നായർ, ആർബിഐ ഡിജിഎം കെ.ബി.ശ്രീകുമാർ, കേരള ഗ്രാമീൺ ബാങ്ക് ജിഎം ആർ.സുരേഷ് ബാബു, ലീഡ് ബാങ്ക് റീജനൽ മാനേജർ പി.ലത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്,എംഎൻആർഇജിഎ, ജെപിസി പി.സി.മജീദ്, റിസർവ് ബാങ്ക് എൽഡിഒ ഇ.കെ. രഞ്ജിത്ത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എജിഎം ധന്യ സദാനന്ദൻ, യൂണിയൻ ബാങ്ക് എജിഎം റോസ്​ലിൻ റോഡ്രിഗ്സ്, ലീഡ് ബാങ്ക് ജില്ലാ മാനേജർ ബിപിൻ മോഹൻ, നബാർഡ് എജിഎം വി.ജിഷ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com