ADVERTISEMENT

മാനന്തവാടി ∙ ടൗണിലെ മലയോര ഹൈവേ നിർമാണം ഇഴയുന്നത് ഗതാഗതക്കുരുക്ക് പതിവാകാൻ കാരണമാകുന്നു. കെടി ജംക്‌ഷനിൽ റോഡ് നിർമാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ കോഴിക്കോട് റോഡിൽ  ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. പൊടി ശല്യവും അതിരൂക്ഷമാണ്. പരീക്ഷാ സമയമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതിന്റെ ദുരിതം പേറുകയാണ്. വള്ളിയൂർക്കാവ് ഉത്സവം കൂടി ആരംഭിച്ചതോടെ മാനന്തവാടിയിൽ ഇനിയുള്ള ദിവസങ്ങളിൽ ജനത്തിരക്ക് ഏറും.

മാനന്തവാടിയിൽ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന ഓടയിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിയ നിലയിൽ.
മാനന്തവാടിയിൽ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന ഓടയിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിയ നിലയിൽ.

എത്രയും വേഗം റോഡ് നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം അതിനിടെ നിർമാണം നടക്കുന്ന ഓവുചാലിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഓവുചാലുകൾ നിർമിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവർക്ക് ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഓവുചാലിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിയതിന് എതിരെ മാനന്തവാടി ഡവലപ്മെന്റ് മൂവ്മെന്റ് സാരഥികൾ നഗരസഭാ അധികൃതർക്ക് നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com