ADVERTISEMENT

പുൽപള്ളി ∙ കാർഷിക തകർച്ചയുണ്ടായ കർണാടകാതിർത്തിയിലെ കബനഗദ്ദ പ്രദേശത്ത് ജലസേചനത്തിനു വിഭാവനം ചെയ്ത മരക്കടവ് കബനഗദ്ദ പദ്ധതി കടലാസിലൊതുങ്ങി. സ്ഥലം സന്ദർശിച്ച മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ച പദ്ധതിക്കാവശ്യമായ സർവേകളും അന്വേഷണങ്ങളും ഉദ്യോഗസ്ഥ തലത്തിൽ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ച് പ്രവർത്തനമാരംഭിച്ചില്ല. വെള്ളം ലഭിക്കാതെ ഒട്ടേറെയാളുകളുടെ നെൽക്കൃഷി കഴിഞ്ഞ സീസണിൽ നഷ്ടമായി. കൃഷിചെയ്തവർക്ക് കൊയ്ത്തും നടന്നില്ല. വയലിനു പുറമേ കരസ്ഥത്തെ കൃഷികളും നശിച്ചു.

അടുത്ത വേനലിനു മുൻപ് പദ്ധതി നിർമാണം പൂർത്തിയാക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രി അനുവദിച്ച പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമം മന്ത്രിതന്നെ നടത്തണമെന്നും ആവശ്യപ്പെട്ടു. 3 കോടി ചെലവിൽ നിർമിച്ച് അനാഥമായി കിടക്കുന്ന അൻപത് വയൽ പദ്ധതിയും കെടുകാര്യസ്ഥതയുടെ ഉദാഹരണമായി. 

വൈദ്യുതി കണക്‌ഷനു വേണ്ട തുച്ഛമായ തുകയടയ്ക്കാൻ വൈകുന്നതിനാൽ പദ്ധതി ഉപയോഗിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടി.കബനീതീരത്തെ ജലസേചന പദ്ധതികൾ ഉപകാര പ്രദമാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്താൻ ബിജെപി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. രാജൻ പാറക്കൽ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com