ADVERTISEMENT

കൽപറ്റ ∙  ഒ‍ാണസദ്യ സമൃദ്ധമാക്കുന്ന പച്ചക്കറികൾക്കും പൂക്കളത്തിനുള്ള  പൂക്കൃഷിക്കും നിലമെ‍ാരുക്കി കർണാടകയിലെ ഗുണ്ടൽപേട്ട്. സംസ്ഥാനത്തിന്റെ ഉപയോഗത്തിനായി  പച്ചക്കറികളുടെയും പൂക്കളുടെ ഭൂരിഭാഗവും ഇവിടെ നിന്നാണെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ചെറിയ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ഗുണ്ടൽപേട്ടയിലെ പ്രദേശങ്ങളെല്ലാം ഒ‍ാണക്കൃഷികൾക്കായി ഒരുങ്ങി കഴിഞ്ഞു. നിലം ഒരുക്കി വിത്തിറക്കലും നടീലുമായി ഇവിടങ്ങളിൽ കാർഷിക പ്രവൃത്തികൾ സജീവമായി. ഇതുവരെ മറ്റു കൃഷികൾ ചെയ്തിരുന്ന സ്ഥലങ്ങളും പച്ചക്കറികൾക്കും പൂക്കളുടെ കൃഷിക്കുമായി വഴിമാറി. ഇനിയുള്ള മാസങ്ങൾ ഒ‍ാണത്തിനായുള്ള കൃഷികളുടെ നാളുകളാണ്. സഞ്ചാരികളുടെ മനംനിറയ്ക്കുന്ന പൂക്കളുടെ വർണക്കാഴ്ച ഗുണ്ടൽപേട്ടയിൽ  ഒരുങ്ങുന്നതും ഒ‍ാണക്കാലത്താണ്.  

ഗുണ്ടൽപേട്ട്, അങ്കള, ഗോപാലപുര തുടങ്ങിയ പ്രധാന കൃഷി മേഖലകളിലെല്ലാം പ്രാരംഭപ്രവൃത്തികൾ ആരംഭിച്ചു. നിലമെ‍ാരുക്കൽ ഭൂരിഭാഗം സ്ഥലങ്ങളിലും പൂർത്തിയാക്കി  കഴിഞ്ഞതിനാൽ   വിത്തിറക്കലാണ് ഇപ്പോൾ എല്ലായിടത്തും  നടക്കുന്നത്. ജമന്തി, ചെണ്ടുമല്ലി, സൂര്യകാന്തി അടക്കമുള്ള പൂക്കളുകൾക്കായുള്ള നിലമെ‍ാരുക്കലാണ് തകൃതിയായി നടക്കുന്നത്. സൂര്യകാന്തി പൂക്കൾ കൂടുതലായും പെയിന്റ് നിർമാണത്തിനാണ് കെ‍ാണ്ടുപോകുന്നത്. വെളുത്തുള്ളി, തക്കാളി അടക്കമുള്ള പച്ചക്കറി കൃഷികളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഗുണ്ടൽപേട്ട, അങ്കള തുടങ്ങി ഭാഗങ്ങളിൽ മഴ പെയ്തതിനാൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയത് കർഷകർക്ക് തിരിച്ചടിയായി. ചില ഭാഗങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം ഇനിയും ഇറങ്ങി പോയിട്ടില്ല. എങ്കിലും എല്ലായിട‌ത്തും കാർഷിക പ്രവൃത്തികൾക്ക് വേഗമേറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com