ADVERTISEMENT

ബത്തേരി∙ കോഴിക്കൂട്ടിൽ പുലിക്കുട്ടി കുടുങ്ങി. നെൻമേനി പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. കോഴിക്കൂട്ടിൽ നിന്നും ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കോഴിക്കൂടിനുള്ളിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടത്. പിന്നീട് വീട്ടുകാർ കോഴിക്കൂട് മൂടിയ ശേഷം വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ എത്തി വലയിട്ട് പുലിക്കുട്ടിയെ പിടികൂടി കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com