ADVERTISEMENT

പുൽപ്പള്ളി∙ സുൽത്താൻ ബത്തേരി - പുൽപ്പള്ളി - പെരിക്കല്ലൂർ സംസ്ഥാന പാതയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ധനകാര്യ വകുപ്പിന്റെ അനുമതി കിട്ടിയാൽ ഉടൻ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ ഉന്നയിച്ച സബ്മിഷനിലാണ് മന്ത്രിയുടെ മറുപടി.

ഒപിബിആർസി - നാല് വിഭാഗത്തിൽപെട്ട റോഡാണ് ഈ സംസ്ഥാന പാത. നിർമാണം പൂർത്തിയായാൽ ഏഴു വർഷം ഇതിന്റെ അറ്റകുറ്റപ്പണികളും കരാറുകാരൻ നടത്തണം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ പ്രകാരം റോഡ് ടെൻഡർ ചെയ്തില്ലെങ്കിലും ആരും ഏറ്റെടുക്കാൻ ഉണ്ടായില്ല. ഇതേ തുടർന്നാണ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. പുതുക്കിയ ടെൻഡർ തുക പ്രകാരം സംസ്ഥാന ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ ചെയ്ത് റോഡിന്റെ പ്രവൃത്തികൾ തുടങ്ങുമെന്ന് മന്ത്രി മറുപടി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com