ADVERTISEMENT

നടവയൽ∙ ദുരിതാശ്വാസ ക്യാംപിലേക്ക് മാറില്ലെന്ന് ശഠിച്ചു നെയ്ക്കുപ്പ ഊരിലെ കുടുംബങ്ങൾ. കനത്ത മഴയിൽ നരസി പുഴ കരകവിഞ്ഞ് പൂതാടി പഞ്ചായത്തിലെ ഒന്നാം വാർഡ് നെയ്ക്കുപ്പ ഊരിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റി പാർപ്പിക്കാൻ എത്തിയ അധികൃതർക്ക് മുൻപിലാണ് ഊരിലെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിലേക്ക് മാറില്ലെന്ന് നിലപാടെടുത്തു പ്രതിഷേധിച്ചത്. 

വെള്ളപ്പൊക്കമുണ്ടാകുമ്പോൾ സ്ഥിരമായി ഊരിലുള്ളവരെ മാറ്റി പാർപ്പിക്കാമെന്ന് പറഞ്ഞു പറ്റിക്കുന്നതല്ലാതെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ ഊരിലെ 35 കുടുംബങ്ങൾ ഒറ്റക്കെട്ടായി വെള്ളം കയറി മുങ്ങിമരിച്ചാലും വീടുകളിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാടെടുത്തു പ്രതിഷേധിച്ചത്. പിന്നീട് പഞ്ചായത്ത് റവന്യു അധികൃതർ അടക്കം സ്ഥലത്തെത്തിയെങ്കിലും ജില്ലാ കലക്ടർ സ്ഥലത്തെത്തി ഉറപ്പ് നൽകിയാലേ ക്യാംപിലേക്ക് പോകുകയുള്ളൂ എന്നായി.

ഒടുവിൽ ഉച്ചയോടെ സബ് കലക്ടർ മിസാൽ സാഗർ ഭരത് ഊരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും കുടുംബങ്ങളുമായി ചർച്ച നടത്തിയതിനെ തുടർന്ന് രണ്ടു വർഷത്തിനുള്ളിൽ പുഴയോരത്തു താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാമെന്ന് രേഖാമൂലം ഉറപ്പു നൽകിയതോടെയാണ് ഊരിലുള്ളവർ പ്രതിഷേധം അവസാനിപ്പിച്ചു ദുരിതാശ്വാസ ക്യാംപിലേക്ക് മാറാമെന്നു സമ്മതിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com