ADVERTISEMENT

കൽപറ്റ ∙ കനത്ത മഴയ്ക്ക് ഇന്നലെ അൽപം ശമനമുണ്ടായെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ തന്നെ. മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട്–ചഴിവയൽ റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ജില്ലയിലെ 3 താലൂക്കുകളിലായി 45 ദുരിതാശ്വാസ ക്യാംപുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 756 കുടുംബങ്ങളിലെ 2616 ആളുകളാണ് ക്യാംപുകളിൽ കഴിയുന്നത്.1094 കുട്ടികളും 980 സ്ത്രീകളും 756 പുരുഷന്മാരുമാണ്. 111 പേർ ബന്ധു വീടുകളിലേക്ക് മറ്റും മാറിത്താമസിക്കുന്നുണ്ട്.

പനമരം അഞ്ചുകുന്ന് വെള്ളരിവയൽ ഊരിലെ 27 ആളുകളെ മാനന്തവാടി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 ന് ഊരിൽ നിന്ന് ദുരിതാശ്വാസ ക്യാംപിൽ എത്തിക്കുന്നു.
പനമരം അഞ്ചുകുന്ന് വെള്ളരിവയൽ ഊരിലെ 27 ആളുകളെ മാനന്തവാടി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 ന് ഊരിൽ നിന്ന് ദുരിതാശ്വാസ ക്യാംപിൽ എത്തിക്കുന്നു.

മാനന്തവാടി താലൂക്കിൽ 19 ക്യാംപുകളാണ് തുറന്നത്. 421 കുടുംബങ്ങളിലെ 1401 പേരാണ് ഇവിടെയുള്ളത്. വൈത്തിരി താലൂക്കിലാണ് ഏറ്റവും കുറവ് ക്യാംപുകളുള്ളത്–11. 172 കുടുംബങ്ങളിലെ 624 ആളുകളാണു ക്യാംപുകളിലുള്ളത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ, നിലമ്പൂർ വനാതിർത്തിയിലെ പരപ്പൻപാറ ഉൗരിലെ കുടുംബങ്ങളെ വടുവൻചാൽ കാടാശ്ശേരി ഏകാധ്യാപക വിദ്യാലയത്തിലെ ക്യാംപിലേക്ക് മാറ്റിത്താമസിപ്പിച്ചു.

മൂപ്പൈനാട് പഞ്ചായത്ത് അധികൃതർ, വനംവകുപ്പ്, പട്ടികവർഗ വകുപ്പ്, പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു ഇവരെ മാറ്റിപ്പാർപ്പിച്ചത്. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയുടെ കണക്കുകൾ പ്രകാരം, 18ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ലക്കിടിയിലാണ്–216 മില്ലിമീറ്റർ. പെരിക്കല്ലൂരിലാണു കുറവ് മഴ രേഖപ്പെടുത്തിയത്–33 മില്ലിമീറ്റർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com