ADVERTISEMENT

വിദ്യാഭ്യാസ ധനസഹായം
കൽപറ്റ ∙ വനിതാ ശിശുവികസന വകുപ്പ് വനിതകൾ ഗൃഹനാഥയായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബിപിഎൽ കുടുംബങ്ങളിലെ വിവാഹ മോചിതരായ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകൾ, ഗൃഹനാഥയായുള്ള കുടുംബങ്ങളിലെ സ്ത്രീകൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്, പക്ഷാഘാതം കാരണം ജോലി ചെയ്യാൻ കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകൾ എന്നിവർക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ഡിസംബർ 15നു മുൻപ് അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം. 04936 296362.

മോണിറ്ററിങ് കമ്മിറ്റി യോഗം
കൽപറ്റ ∙ എസ്‌സി, എസ്ടി 2–ാം പാദവാർഷിക മോണിറ്ററിങ് കമ്മിറ്റി യോഗം 27 ന് രാവിലെ 11 ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നടക്കും.

ട്രാവൽ ഫെസിലിറ്റി യോഗം
കൽപറ്റ ∙ വിദ്യാർഥികൾക്ക് യാത്ര കൺസഷൻ കാർഡ് വിതരണം ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി യോഗം ഓഗസ്റ്റ് ഒന്നിനു ഉച്ച കഴിഞ്ഞ് 2.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ആർടിഒ അറിയിച്ചു.

ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ
കൃഷ്ണഗിരി ∙ 23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ 28ന് രാവിലെ 9 ന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 1.9.2001 നോ അതിനു ശേഷമോ ജനിച്ച കുട്ടികൾക്കു പങ്കെടുക്കാമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു. 04936 247388.

മൾട്ടിപർപസ് വർക്കർ
വൈത്തിരി ∙ താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പർപസ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 29 ന് രാവിലെ 10 ന്. 04936 256229.

ആശാവർക്കർ
ബത്തേരി∙ നഗരസഭ ആറാം വാർഡിൽ ആശാവർക്കറെ നിയമിക്കുന്നു. 25നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. 30ന് വൈകിട്ട് 4 ന് മുൻപ് ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കണം. 04936 238007.

വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 8.30–6: ഏഴാംമൈൽ, കൊളത്താറ ട്രാൻസ്‌ഫോമർ പരിധികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com