ADVERTISEMENT

അധ്യാപക നിയമനം
പൂക്കോട് ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ചിത്രകല അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു രാവിലെ 11ന്. 04936 296095.

കണിയാമ്പറ്റ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഉറുദു അധ്യാപക താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 26ന് ഉച്ചയ്ക്ക് 2ന്. 9497652939.

സൈക്കോളജി അപ്രന്റിസ്
മാനന്തവാടി ∙ ഗവ. കോളജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 26നു രാവിലെ 11ന്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 04935-240351.

അസിസ്റ്റന്റ് പ്രഫസർ
ദ്വാരക ∙ സർക്കാർ പോളി ടെക്‌നിക് കോളജിൽ അസി. പ്രഫസർ ഫിസിക്‌സ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 26നു രാവിലെ 10ന്. 04935 293024.

ഓവർസീയർ
മേപ്പാടി ∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ഓവർസീയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 27നു രാവിലെ 10.30ന്. 04936 282422

പ്രവേശന  പരീക്ഷ 30 ന്
പൂക്കോട് ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 7, 8 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30 നു രാവിലെ 11 ന് പ്രവേശന പരീക്ഷ നടത്തും. രക്ഷിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. 04936-296095.

ഫെൻസിങ് പരിശീലനം
കൽപറ്റ ∙ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മുണ്ടേരി ജില്ലാ സ്‌റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഫെൻസിങ് ട്രെയിനിങ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 മുതൽ 13 വയസ്സുവരെ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 31 വരെ അപേക്ഷിക്കാം. 04936202658.

റി‍ഡക്‌ഷൻ മേള
കൽപറ്റ ∙ കേരള ഖാദി ഗ്രാമ വ്യവസായ ഓഫിസിന്റെ പള്ളിത്താഴെ റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ റിഡക്‌ഷൻ മേള. 70% വരെ കിഴിവ് ലഭിക്കും. 9188401613.

വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 8.30–6: ക്ലബ് സെന്റർ, കൊളത്താറ.

വെളളമുണ്ട ∙ പകൽ 8.30–3: കിണറ്റിങ്ങൽ, കണ്ടത്തുവയൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com