ADVERTISEMENT

ബത്തേരി ∙ മാലിന്യം കത്തിച്ചിരുന്ന അശാസ്ത്രീയ പ്ലാന്റ് നിർത്തലാക്കി ബത്തേരിയിൽ ആധുനികസംസ്കരണ ശാല പണിയാൻ പദ്ധതിയിട്ട് 8 വർഷമായിട്ടും നടപ്പാകുന്നില്ല. പല തവണ ശ്രമം നടന്നെങ്കിലും എതിർപ്പു രൂക്ഷമായതാണു മാലിന്യസംസ്കരണ ശാല ഉയരാതിരിക്കാൻ കാരണം. പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിച്ച കരിവള്ളിക്കുന്നിൽ ഇപ്പോൾ ഹരിതകർമ സേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യ സൂക്ഷിപ്പും തരം തിരിവും കയറ്റിപ്പോക്കുമാണ് നടക്കുന്നത്. തരംതിരിച്ച മാലിന്യം ഇവിടെ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ചത് യുഡിഎഫ് നേതാക്കളും നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങളും ചേർന്ന് തടഞ്ഞു.മാലിന്യ വിൽപനയിൽ വ്യക്തതയില്ലെന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ ഹരിതകർമ സേനയുടെ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മാലിന്യ ശേഖരണവും ഏജൻസി വഴിയുള്ള കയറ്റി അയയ്ക്കലും സുതാര്യമായാണെന്ന് നഗരസഭ പറയുന്നു.

ബത്തേരി കരിവള്ളിക്കുന്ന് പ്ലാന്റിൽ നിന്ന് മാലിന്യം കയറ്റിയ ലോറി കഴിഞ്ഞ ദിവസം രാത്രി യുഡിഎഫ് പ്രവർത്തകർ തടഞ്ഞപ്പോൾ.
ബത്തേരി കരിവള്ളിക്കുന്ന് പ്ലാന്റിൽ നിന്ന് മാലിന്യം കയറ്റിയ ലോറി കഴിഞ്ഞ ദിവസം രാത്രി യുഡിഎഫ് പ്രവർത്തകർ തടഞ്ഞപ്പോൾ.

രാത്രിയിൽ മാലിന്യവണ്ടി തടഞ്ഞ് യുഡിഎഫ്
കരിവള്ളിക്കുന്നിലെ പ്ലാന്റിൽ തരം തിരിച്ച് സൂക്ഷിച്ച മാലിന്യം, കരാറെടുത്ത കമ്പനി വാഹനത്തിൽ കയറ്റിക്കൊണ്ടു പോകാൻ തുടങ്ങവേയാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരുമെത്തി തടഞ്ഞത്. നഗരസഭയിലെ ഉദ്യോഗസഥരുടെ അസാന്നിധ്യത്തിൽ മാലിന്യം കൊണ്ടു പോകാൻ സമ്മതിക്കില്ലെന്ന് തടഞ്ഞവർ നിലപാടെടുത്തപ്പോൾ രാത്രി എട്ടരയോടെ പൊലീസ് സ്ഥലത്തെത്തി.

ഇനി മുതൽ രാത്രി വൈകി മാലിന്യം കൊണ്ടു പോകില്ലെന്നും ഹരിതകർമ സേനയുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മാത്രമേ മാലിന്യം നീക്കുകയുള്ളൂ എന്നും അറിയിച്ചതിനെ തുടർന്നാണ് രാത്രി പത്തോടെ മാലിന്യ വണ്ടി പുറപ്പെട്ടത്.എന്നാൽ നിയമാനുസൃതമായി കരാറെടുത്ത കമ്പനിയാണ് മാലിന്യം കൊണ്ടു പോകുന്നതെന്നും വണ്ടി തടഞ്ഞത് രാഷ്ട്രീയ പ്രേരിതമാണെന്നും നഗരസഭ ഭരണ പക്ഷം പറയുന്നു.യുഡിഎഫ് നേതാക്കളായ സതീഷ് പൂതിക്കാട്, സി.കെ. ഹാരിഫ്, ബാബു പഴുപ്പത്തൂർ, പി. സംഷാദ്, അസീസ് മാടാല, പ്രമോദ്, സഫീർ പഴേരി, മധു സെബാസ്റ്റ്യൻ തുടങ്ങിയവർ മാലിന്യം തടയുന്നതിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com