ADVERTISEMENT

കേണിച്ചിറ∙ ടാറിങ് നടത്തി ദിവസങ്ങൾക്കകം റോഡ് തകർന്നത് പ്രതിഷേധത്തിനിടയാക്കുന്നു. എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് ഒരു മാസത്തിനിടെ ടാറിങ് നടത്തിയ പൂതാടി പഞ്ചായത്തിലെ പണപ്പാടി കേളമംഗലം റോഡാണ് ടാറിങ്ങിന് പിന്നാലെ തകർന്നത്. കേണിച്ചിറ – പുൽപള്ളി പ്രധാന റോഡിൽ നിന്ന് തുടങ്ങി ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ വീടിനു മുന്നിലൂടെ വനാതിർത്തിയായ കേളമംഗലത്തേക്ക് പോകുന്ന റോഡാണിത്. ഈ റോഡൊന്ന് നന്നാക്കി കിട്ടാൻ വർഷങ്ങളോളം ഒട്ടേറെ സമരങ്ങളാണ് നാട്ടുകാർ നടത്തിയത്.ആറ്റുനോറ്റ് ഒടുവിൽ ടാറിങ് നടത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ ടാറും മെറ്റലുമെല്ലാം നാലുവഴിക്കായി.

ശേഷിക്കുന്ന ടാറും മെറ്റലും ഈ മഴക്കാലം അതിജീവിക്കില്ലെന്നും കാൽ കൊണ്ട് തട്ടിയാൽ തന്നെ ഇളകിപ്പൊളിയുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാർ പറയുന്നു. കരാർ എടുത്തിട്ട് മാസങ്ങളായെങ്കിലും പണി തുടങ്ങിയത് മഴക്കാലം ആരംഭിച്ചതോടെയാണ്. നിർമാണത്തിലെ അഴിമതിയാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് തകരാൻ കാരണമെന്നും അടിയന്തരമായി വീണ്ടും ഈ റോഡ് നന്നാക്കാത്തപക്ഷം പ്രതിഷേധം ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു. മഴ മാറിയാൽ ഉടൻ തന്നെ വീണ്ടും റോഡ് നല്ല രീതിയിൽ ടാറിങ് നടത്തുമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com