ADVERTISEMENT

മാനന്തവാടി ∙ മൈസൂരു റോഡിലെ  പിഎ ബനാന എന്ന സ്ഥാപനത്തിൽ നിന്ന്  2 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലാട്ട് മാളിന് സമീപം പ്രവർത്തിക്കുന്ന കടയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കട ഉടമസ്ഥനായ ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി.എ.നൗഫലിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തു. പള്ളിയിൽ പോയ സമയത്ത് കഞ്ചാവ് ആരോ കൊണ്ടു വച്ചതാവാം എന്ന് നൗഫൽ മൊഴി നൽകി.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയതിൽ ഇയാൾ  കടയിൽ ഇല്ലാതിരുന്ന സമയത്ത് മറ്റാരോ കഞ്ചാവ് കൊണ്ടുവച്ചതാവാം എന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു.  ഇതിന്റെ റിപ്പോർട്ടും തെളിവുകളും പ്രതിയെയും കൽപറ്റ എൻഡിപിഎസ് അഡ്ഹോക് രണ്ടാം  കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. കടയിൽ കഞ്ചാവ് ഒളിപ്പിച്ച് ഉടമയെ മനഃപൂർവം  പ്രതിയാക്കാൻ ശ്രമിച്ചവരെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം നടത്തി യഥാർഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.  

കഞ്ചാവ് വച്ചയാളെ അറസ്റ്റ് ചെയ്യണം:  മർച്ചന്റ്സ് അസോസിയേഷൻ 
മാനന്തവാടി ∙ കടയുടമയെ കുടുക്കാൻ കഞ്ചാവ് കൊണ്ടുപോയി വച്ചത്  മനസ്സിലായ സാഹചര്യത്തിൽ ഈ ഹീനകൃത്യം ചെയ്ത ആളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ്  കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.വി.മഹേഷ്, എൻ.പി.ഷിബി, എം.വി.സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, ഇ.എ.നാസിർ, എം.കെ.ശിഹാബുദ്ദീൻ, സി.കെ. സുജിത്, കെ.എക്സ്.ജോർജ്, കെ.ഷാനു, ജോൺസൺ ജോൺ, എം. ബഷീർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com