ADVERTISEMENT

ബത്തേരി ∙ ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) നിയോജക മണ്ഡലങ്ങളിൽ ഓണം ഫെയറുകൾ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. ഐസക് സ്‌ക്വയറിലാണ് ഫെയർ. ഓണക്കാലത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതു തടയുന്നതിനും പൊതുജനങ്ങൾക്കു ന്യായമായ വിലയിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനും ഓണം ഫെയർ  സഹായമാകുമെന്നും മന്ത്രി പറഞ്ഞു.

ഐ.സി.ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ടി.കെ.രമേശ് ആദ്യ വിൽപന നിർവഹിച്ചു. സപ്ലൈകോ റീജനൽ മാനേജർ ടി.സി.അനൂപ്, നഗരസഭാ ഉപാധ്യക്ഷ  എൽസി പൗലോസ്, പി.ആർ.ജയപ്രകാശ്, സജി വർഗീസ്, സതീഷ് പുതിക്കാട്, സി.കെ.ആരിഫ്, കെ.ജെ.ദേവസ്യ, കെ.എ.സ്‌കറിയ, മൊയ്തു കുന്നുമ്മൽ,  ജില്ലാ സപ്ലൈ ഓഫിസർ ടി.ജെ.ജയദേവ്, സപ്ലൈകോ അസിസ്റ്റന്റ് മാനേജർ ഷൈൻ മാത്യു എന്നിവർ പ്രസംഗിച്ചു.

മീനങ്ങാടി ∙ സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും നേതൃത്വത്തിൽ ആരംഭിച്ച ഓണം സഹകരണ വിപണന മേള ബാങ്ക് പ്രസിഡന്റ്  സി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എൻ.മുരളി, അബ്ദുറഹ്മാൻ, വി.സി.മത്തായി, വി.എസ്.സുജാത, എ. പൈതൽ, പി.എസ്.സാനി എന്നിവർ പ്രസംഗിച്ചു.

തരുവണ∙ സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണി പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. തങ്കമണി, ഇബ്രാഹിം തയ്യിൽ, പി.ടി. അമ്മദ് ഹാജി, ഇബ്രാഹിം കൊടുവേരി, ഇസ്മായിൽ ഐക്കാരൻ, കെ. യൂസുഫ്, എം. ബീപാത്തു, ടി. റുബീന, എം. വിജയേശ്വരി എന്നിവർ പ്രസംഗിച്ചു.

English Summary:

In anticipation of Onam, the Kerala government is actively taking measures to stabilize prices and ensure the accessibility of essential commodities through the organization of Onam Fairs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com