ADVERTISEMENT

കൽപറ്റ ∙ വയനാടുമായി എന്നും ആത്മബന്ധം പുലർത്തിയ നേതാവായിരുന്നു സീതാറാം യച്ചൂരി. വയനാടിന്റെയുൾപ്പെടെ കർഷകപ്രശ്നങ്ങൾ ഉന്നയിച്ച മികച്ച പാർലമെന്റേറിയനായിരുന്നു അദ്ദേഹം. 2019 ഏപ്രിൽ 18നാണ് ഒടുവിൽ ജില്ലയിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.പി. സുനീറിന്റെ പ്രചാരണാർഥം ബത്തേരിയിൽ പൊതുയോഗത്തിലും റോഡ് ഷോയിലും പങ്കെടുത്തു.

2017 ഒക്ടോബറിൽ കാർഷിക സെമിനാറിനും നടവയൽ സ്വദേശിയും മുംബൈ സർവകലാശാല റിട്ട. പ്രഫസറുമായ ഡോ.ജോസ് ജോർജ് എഡിറ്റ് ചെയ്ത, കാർഷിക ബന്ധങ്ങളും കർഷക പ്രസ്ഥാനവും ഗ്രാമീണ ദുരിതവും എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനും അദ്ദേഹമെത്തിയിരുന്നു. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരത്തിനുള്ള ബദൽ മാർഗങ്ങളും അദ്ദേഹം അന്നു വിശദീകരിച്ചു. ഒട്ടേറെ കർഷക ആത്മഹത്യ നടന്ന 2002–05 കാലഘട്ടത്തിൽ യച്ചൂരി ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാനെത്തി. വരൾച്ചാ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വിഷയം രാജ്യശ്രദ്ധയിൽ കൊണ്ടുവന്നു.

2005ൽ രാജ്യസഭാംഗമായിരിക്കെ വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ ഒട്ടേറെത്തവണ അവതരിപ്പിച്ചു. അഖിലേന്ത്യാ കിസാൻ സഭ 2005ൽ കൽപറ്റയിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിൽ മുഖ്യവിഷയാവതാരകരിൽ ഒരാളായിരുന്നു അദ്ദേഹം. ജില്ലയുടെ കാർഷിക, ടൂറിസം, വന്യമൃഗ പ്രശ്നങ്ങളിൽ ദേശീയതലത്തിൽ ഇടപെട്ട നേതാവായിരുന്നു സീതാറാം യച്ചൂരി. വിനോദസഞ്ചാരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കെ ജില്ലയുടെ ടൂറിസം സാധ്യതകൾ രാജ്യത്തിനു മുന്നിലെത്തിക്കാനും അദ്ദേഹത്തിനായി.

English Summary:

This article highlights the late Sitaram Yechury's strong connection with Wayanad and his unwavering support for the region's farmers. It details his visits, speeches, and initiatives focused on addressing agricultural concerns and championing farmers' rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com