ADVERTISEMENT

ഗൂഡല്ലൂർ ∙ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സ്ഥാപിച്ച വാട്ടർ എടിഎമ്മുകളിൽ 90% പ്രവർത്തനരഹിതമായി. ജില്ലയിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചത്. കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തിയതിന് ശേഷമാണ് വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചത്. ഇപ്പോൾ ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് കുപ്പിവെള്ളം ലഭിക്കില്ല.

വാട്ടർ എടിഎമ്മുകളിൽ നിന്നുള്ള വെള്ളവും ലഭിക്കാത്ത അവസ്ഥയായി. കഴിഞ്ഞ ആഴ്ചകളിൽ ഊട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ സഞ്ചാരികളിൽ നിന്നും വെള്ളക്കുപ്പികൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 68 സ്ഥലങ്ങളിലാണ് വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചത്.  2019 ലാണ് വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്നത്. 3 വർഷം വലിയ പരാതികളില്ലാതെ പ്രവർത്തിച്ചിരുന്നു. വാട്ടർ എടിഎമ്മുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സ്വകാര്യ കമ്പനിയെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തുന്നില്ല.

English Summary:

A plastic bottle ban in a popular tourist district has backfired as the majority of water ATMs installed to provide an alternative are non-functional. Tourists are left struggling to find drinking water, raising concerns about the effectiveness of the initiative.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com