ADVERTISEMENT

വയോജന മെഡിക്കൽ ക്യാംപ്
കൽപറ്റ ∙ നാഷനൽ ആയുഷ് മിഷൻ, കൽപറ്റ നഗരസഭാ എപിഎച്ച്സി എന്നിവർ ചേർന്ന് വയോജന മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ എ.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.എം.കെ.റബീബ ക്ലാസെടുത്തു. ഡോ. വിപിൻ ഭാസ്‌കർ, ഡോ.ടി.ഷിബിന, നഗരസഭാ കൗൺസിലർമാരായ പി.വിനോദ് കുമാർ, ശ്രീജ, എച്ച്എംസി അംഗങ്ങളായ ഗിരീഷ് കൽപറ്റ, അലവി വടക്കേതിൽ, ഡെൻസിൽ വർഗീസ്, പി.സി.സരിത, പി.റംല എന്നിവർ പങ്കെടുത്തു.

കൈത്താങ്ങായി എൻഎസ്എസ്
കൽപറ്റ ∙ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായ കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ 3 വിദ്യാർഥികൾക്ക് സ്കൂൾ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്തു. വിദ്യാർഥികൾ നടത്തിയ ബിരിയാണി ചാലഞ്ചിലൂടെയാണ് പണം കണ്ടെത്തിയത്. സ്കൂളിലെ വിദ്യാർഥികളും ജീവനക്കാരും ഫയർ ആൻഡ് റെസ്ക്യു ജീവനക്കാരും അധ്യാപകരും ബിരിയാണി ചാലഞ്ചിന്റെ ഭാഗമായി. സഹായധനം സ്കൂൾ പ്രിൻസിപ്പൽ എ.കെ.ബാബു പ്രസന്നകുമാർ കൈമാറി. നാഷനൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർ പി.വി.സിന്ധു, എൻഎസ്എസ് വൊളന്റിയർമാരായ സിൽജോ ജോസ്, സാന ജോൺ, ആൽബി ബാബു, അധ്യാപകരായ വി.ബിന്ദു, റീന ശ്രീധർ, കെ.എസ്.ജയലക്ഷ്മി, സ്മിത മോൾ എന്നിവർ പ്രസംഗിച്ചു.

ആക്ഷേപം അറിയിക്കാം
എടവക ∙ ഗ്രാമ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടാത്തതും പൊതുജനങ്ങൾ ഉപയോഗിക്കുന്നതുമായ റോഡുകൾ, നടപ്പാതകൾ സംബന്ധിച്ച വിവരങ്ങൾ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തുന്നു. 
പൊതുജനങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ 30 ദിവസത്തിന് അകം പഞ്ചായത്ത് ഓഫിസിൽ രേഖാമൂലം അറിയിക്കാം.

ജില്ലാ റോളർ സ്കേറ്റിങ് 28ന്
പുൽപള്ളി ∙ ജില്ലാ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് 28ന് 8.30 മുതൽ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ നടക്കും. 
പങ്കെടുക്കുന്നവർ ആർഎസ്എഫ്ഐയുടെ വെബ്സൈറ്റിൽ ഫോട്ടോയും സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം 21നുമുമ്പായി അപേക്ഷിക്കണം. 9846337050.

ആശാ വർക്കർ നിയമനം
വരദൂർ ∙ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആശാ വർക്കർമാരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 26നു രാവിലെ 9ന്. കണിയാമ്പറ്റ പഞ്ചായത്തിലെ 12, 14, 15, 16 വാർഡുകളിലേക്ക് ആണു നിയമനം. വിവാഹിതരായ 25 നും 45 നും ഇടയിൽ പ്രായമുള്ള 10-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 04936 289166.

ഗെസ്റ്റ് ഇൻസ്ട്രക്ടർ
വെള്ളമുണ്ട ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ, പ്ലമർ ട്രേഡ് ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിനു കൂടിക്കാഴ്ച 18നു രാവിലെ 11ന്. 9447059774.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com