ADVERTISEMENT

കൽപറ്റ ∙ കത്തോലിക്കാ കോൺഗ്രസ്, സഭയുടെയും സമുദായത്തിന്റെയും സാമൂഹിക നീതിയുടെ ശബ്ദമാകണമെന്നു മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം. സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളും ചെറു സംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണെന്നും കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.കാർഷിക ഉൽപന്നങ്ങൾക്ക് വിലയില്ല. കർഷകന്റെ ജീവനും ജീവനോപാധിക്കും സംരക്ഷണവും ഇല്ല. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിനു സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്.സ്വാഭാവിക നീതിയുടെ നിഷേധം അനുഭവിച്ചുവരുന്ന ഈ വിഭാഗങ്ങൾക്കു നീതി ലഭ്യമാക്കുവാൻ കത്തോലിക്കാ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. സാജു പുലിക്കോട്ടിൽ പതാക ഉയർത്തി. ഉരുൾപൊട്ടലിൽ മാതൃകാപരമായ സേവനം നടത്തിയ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളായ സജി ഫിലിപ്, ഡിന്റോ ജോസ് എന്നിവരെ ബിഷപ് അനുമോദിച്ചു. ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, റെനിൽ കഴുതാടിയിൽ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ് കവിയിൽ, ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ടോണി പുഞ്ചക്കുന്നിൽ, രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ജനറൽ കൺവീനർ സജി ഫിലിപ്, ഡേവി മങ്കുഴ, സുനിൽ പാലമറ്റം, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, മോളി മാമൂട്ടിൽ, വിൽസൺ ചേരവേലിൽ എന്നിവർ പ്രസംഗിച്ചു.പൊതു ചർച്ചയിൽ ബെന്നി അരിഞ്ചേർമല മോഡറേറ്റർ ആയിരുന്നു. കാർഷിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങൾ അംഗീകരിച്ചു.

English Summary:

The Catholic Congress in Mananthavady, led by Bishop Mar Jose Porunnedom, focuses on social justice issues impacting farmers, agricultural workers, and the tourism sector. The conference emphasizes the need to protect livelihoods and ensure fair treatment for vulnerable communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com