ADVERTISEMENT

മാനന്തവാടി ∙ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. കത്തോലിക്കാ സഭ ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നൽകുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സർക്കാർ ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്ത് വരികയാണ്. കത്തോലിക്കാ സഭ അടക്കം സഹകരിക്കാൻ തയാറായ മുഴുവൻ പങ്കാളികളെയും ഉൾപ്പെടുത്തി മാതൃകാപരമായ രീതിയിൽ സമയ ബന്ധിതമായി പുനരധിവാസം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ചു. മനുഷ്യ മനസ്സിനെ ഏകോപിപ്പിക്കുന്നതിന് ദുരന്ത മേഖലയിലെ പ്രവർത്തനങ്ങളിലൂടെ സാധ്യമായെന്നും ഇനിയും എല്ലാവരും ഏകമനസ്സോടെ പ്രവർത്തിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

യോഗത്തിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്‌ടർ ഫാ.ജോളി പുത്തൻപുര, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാ ജേക്കബ് മാവുങ്കൽ, മാനന്തവാടി രൂപതാ പ്രൊക്യൂറേറ്റർ ഫാ.ജോസ് കൊച്ചറക്കൽ, കാരിത്താസ് ഇന്ത്യ അസോഷ്യേറ്റ് ഡയറക്ടർ. ഫാ.ആന്റണി ഫെർണാണ്ടസ്, കാത്തലിക് റിലീഫ് സർവീസ് സൗത്ത് ഇന്ത്യ ഹെഡ് ഓഫ് ഓപ്പറേഷൻസ് ജോമി ജോസഫ്, കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ. വി.ആർ.ഹരിദാസ്, കാത്തലിക് റിലീഫ് സർവീസ് ടെക്നിക്കൽ കൺസൽറ്റന്റ് എം.അരുളപ്പ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ജിനോജ്‌ പാലത്തടത്തിൽ, ശ്രേയസ്സ് ബത്തേരി എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാ.ഡേവിഡ് ആലുങ്കൽ, ജീവന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.വി.സി.ആൽബർട്ട്, സെന്റർ ഫോർ ഓവർ ഓൾ ഡവലപ്മെന്റ് താമരശ്ശേരി ഡയറക്ടർ ഫാ.സായി പാറൻകുളങ്ങര, കേരള സോഷ്യൽ സർവീസ് ഫോറം ടീം ലീഡർ കെ.ഡി.ജോസഫ്, അഭീഷ് ആന്റണി, നിക്സൺ മാത്യു, പി.എ.ജോസ്, കെ.വി.ഷാജി, പി.വിനീത, സിദ്ധാർഥ് എസ്.നാഥ്‌ എന്നിവർ പ്രസംഗിച്ചു.

English Summary:

Minister O.R. Kelu praised the Catholic Church's leadership in providing relief and rehabilitation to landslide victims in Mananthavady. The Church distributed financial aid and is working with the government and other organizations to ensure timely and comprehensive support for those affected.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com