ADVERTISEMENT

നൂൽപുഴ∙ കെഎസ്ഇബി ജീവനക്കാരെ മർദിച്ചയാൾ അറസ്റ്റിൽ. നൂൽപുഴ നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടിൽ എൻ.പി ജയനെ(51)യാണ് നൂൽപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതി തകരാർ പരിഹരിക്കാൻ എത്തിയ ജീവനക്കാരെ, മുൻപ് ബിൽ അടയ്ക്കാത്തതിന് ജയന്റെ വൈദ്യുതി കണക്ഷൻ വിഛേദിച്ച വിരോധത്താൽ അസഭ്യം വിളിക്കുകയും തൂമ്പ കൊണ്ട് തലക്കടിക്കുകയും, വലതു കൈക്ക് അടിച്ചുപരിക്കേൽപ്പിക്കുകയുമായിരുന്നു. എസ്എച്ച്ഒ എം.ശശിധരൻ പിള്ളയുടെ നിർദേശപ്രകാരം എസ്ഐ കെ.പി. ഗണേശൻ, എസ്‍സിപിഒ ജെയ്‌സൺ മാത്യു, സിപിഒമാരായ പ്രസാദ്, ധനീഷ്, അനുജോസ്, നൗഫൽ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

In a shocking incident in Noolpuzha, a man identified as N.P. Jayan was apprehended by police for physically assaulting KSEB employees. The attack was reportedly motivated by a grudge Jayan held against the employees for disconnecting his electricity over unpaid bills. The incident highlights the dangers faced by KSEB personnel while performing their duties.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com