ADVERTISEMENT

ഏച്ചോം ∙ ഒന്നര വർഷം മുൻപ് ടാർ ചെയ്ത റോഡാണെങ്കിലും ഇപ്പോൾ റോഡിൽ ടാർ കാണുന്നത് ചിലയിടങ്ങളിൽ മാത്രം. ഒന്നര കിലോമീറ്റർ ദൂരമുള്ള ഏച്ചോം–കുറുമ്പാലക്കോട്ട–വെണ്ണിയോട് റോഡാണ് ഇപ്പോൾ ഗതാഗതയോഗ്യമല്ലാതായത്. മൂന്ന് സ്കൂളുകളിലേക്കു വിദ്യാർഥികളെ കൊണ്ടുപോകുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഇതിലെ ഇപ്പോൾ ഓടുന്നത്.പനമരം–കോട്ടത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും പനമരം പഞ്ചായത്ത് 16–ാം വാർഡിലാണ്.

 ഗുണഭോക്താക്കളിൽ അധികവും കോട്ടത്തറ പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളായ ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങളും പനമരം പഞ്ചായത്തിലെ 16–ാം വാർഡിലെ ജനങ്ങളുമാണ്. 70ൽ ഏറെ കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് ഇത്ര വേഗം തകരാൻ കാരണം ഓവുചാലുകൾ ഇല്ലാത്തതാണ്.മഴക്കാലത്ത് സമീപത്തെ തോട്ടങ്ങളിൽ നിന്നൊക്കെ ഒഴുകിയെത്തുന്ന ചെളിയും വെള്ളവും റോഡിലൂടെ ഒഴുകിയും കെട്ടി നിന്നും മൺ റോഡ് പോലെ ആയിരിക്കുകയാണ്.

English Summary:

The newly constructed Echome-Kurumbalakotta-Venniyode road in Kerala has deteriorated rapidly due to a lack of proper drainage, causing significant hardship for residents of Panamaram and Kottathara Panchayats.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com